തൃശൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; സിപിഐഎം വിമത സ്ഥാനാർഥിക്ക് ഗുരുതരപരിക്ക്

മാള പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മത്സരിക്കുന്ന സിപിഐഎം വിമത സ്ഥാനാർത്ഥി ടി.പി. രവീന്ദ്രനാണ് പരിക്കേറ്റത്
സിപിഐഎം വിമത സ്ഥാനാർഥി രവീന്ദ്രൻ
സിപിഐഎം വിമത സ്ഥാനാർഥി രവീന്ദ്രൻSource: News Malayalam 24x7
Published on
Updated on

തൃശൂർ: മാളയിൽ വാഹനാപകടത്തിൽ സിപിഐഎം വിമത സ്ഥാനാർഥിക്ക് ഗുരുതര പരിക്ക്. മാള പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മത്സരിക്കുന്ന സിപിഐഎം വിമത സ്ഥാനാർത്ഥി ടി.പി. രവീന്ദ്രനാണ് പരിക്കേറ്റത്. രവീന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം.

സിപിഐഎം വിമത സ്ഥാനാർഥി രവീന്ദ്രൻ
ഡെപ്യൂട്ടി മേയര്‍ ഇക്കുറി മേയര്‍ സ്ഥാനാര്‍ഥി, ഇടതുകോട്ട പൊളിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; കോഴിക്കോടിന്റെ അമരത്ത് ആരെത്തും?

അപകടത്തിൽ രവീന്ദ്രന്റെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. കാലിനും ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഐഎം മാള പഞ്ചായത്ത് പ്രസിഡന്റായും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിരുന്നയാളാണ് രവീന്ദ്രൻ. സിപിഐഎം സീറ്റ് നിഷേധിച്ചതോടെയാണ് ഇത്തവണ വിമതനായി മത്സരരംഗത്തെത്തിയത്.

സിപിഐഎം വിമത സ്ഥാനാർഥി രവീന്ദ്രൻ
കാത്തിരുന്നത് 21 വർഷം; കേരളത്തിൽ കന്നിവോട്ടിനൊരുങ്ങി ശ്രീലങ്കൻ സ്വദേശിനി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com