"സർക്കാരിന് അനങ്ങാപ്പാറ നയം"; നിപയെ രാഷ്‌ട്രീയ ആയുധമാക്കാനില്ലെന്ന് സിപിഐഎം

യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ രാഷ്ട്രീയ ആയുധമാക്കിയിരുന്നുവെന്നും സിപിഐഎം...
"സർക്കാരിന് അനങ്ങാപ്പാറ നയം"; നിപയെ രാഷ്‌ട്രീയ ആയുധമാക്കാനില്ലെന്ന് സിപിഐഎം
Source: Files
Published on
Updated on

തിരുവനന്തപുരം: നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന്‌ സിപിഐഎം. സർക്കാരിന് അനങ്ങാപ്പാറ നയമെന്നും വിമർശനം. നിപയെ രാഷ്ട്രീയ ആയുധമാക്കാനില്ലെന്നും യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ രാഷ്ട്രീയ ആയുധമാക്കിയിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

കോഴിക്കോട് കേന്ദ്രീകരിച്ച് ഏകോപനങ്ങൾക്ക് മന്ത്രിമാരില്ലെന്നും രോഗം സ്ഥിരീകരിച്ചത് മന്ത്രി അറിയാത്തത് ഗുരുതര വീഴ്ചയെന്നും സിപിഐഎം പ്രതികരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഇല്ലാത്ത അവസ്ഥയാണ്. അനാസ്ഥ വെടിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണം. മരുന്ന് വന്നിട്ടില്ല എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ല. രോഗിക്ക് ആവശ്യമായ മരുന്ന് പോലും ലഭ്യമാക്കാനായില്ല. ആരോഗ്യമന്ത്രി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും സിപിഐഎം പ്രതികരിച്ചു.

"സർക്കാരിന് അനങ്ങാപ്പാറ നയം"; നിപയെ രാഷ്‌ട്രീയ ആയുധമാക്കാനില്ലെന്ന് സിപിഐഎം
തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച് നാല് ദിവസമായിട്ടും ആന്റിവൈറൽ മരുന്നായ റെംഡിസീവർ ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയിട്ടില്ല. ഇന്നലെ വൈകിട്ട് ചെന്നൈയിൽ നിന്ന് മരുന്ന് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ചെന്നൈയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന മരുന്നിന്റെ കാലാവധി തീർന്നതാണ് തിരിച്ചടിയായത്. ഡൽഹിയിൽ നിന്ന് ഇന്ന് മരുന്ന് എത്തുമെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിശദീകരണം.

News Malayalam 24x7
newsmalayalam.com