നിർണായക സ്ഥാനാർഥി ചർച്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

കെ.കെ. ശൈലജയുടെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും...
നിർണായക സ്ഥാനാർഥി ചർച്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
Source: Files
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം അടക്കമുള്ള നിർണായക ചർച്ചകൾക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ജില്ലാ നേതൃത്വങ്ങൾ സമർപ്പിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയറ്റ് വിശദമായി പരിശോധിക്കും. ഒന്നിലേറെ പേരുകളുള്ളതും, തർക്കമുള്ളതുമായ സീറ്റുകളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് നിർണായകമാകും.

വിജയസാധ്യത മാത്രം മാനദണ്ഡമാക്കണമെന്നും ടേം വ്യവസ്ഥയിൽ ഇളവ് നൽകാമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയുടെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും സീറ്റ് വച്ചുമാറ്റങ്ങളും യോഗത്തിൽ ചർച്ചയാകും. സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ അടുത്ത ആഴ്ച സംസ്ഥാന സമിതിയും ചേരുന്നുണ്ട്.

നിർണായക സ്ഥാനാർഥി ചർച്ച; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
മന്ത്രി വീണാ ജോര്‍ജിൻ്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു

മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‍യു പ്രതിഷേധത്തിൽ സ്വീകരിക്കേണ്ട തുടർസമരപരിപാടികളും യോഗം തീരുമാനിക്കും.

Related Stories

മന്ത്രി കെ.എം. ഷാജി
"മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗം"; പിഎം ശ്രീ നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
"ബിനോയ് വിശ്വം നിസഹായൻ, പിണറായിക്ക് മുന്നിൽ നേതൃത്വം വണങ്ങി നിൽക്കുന്നു"; സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് കൊല്ലം ജില്ലാ കൗൺസിൽ
News Malayalam 24x7
newsmalayalam.com