''സാമ്പത്തിക ക്രമക്കേടില്‍ പ്രതിചേര്‍ത്തത് കൃത്യമായ അന്വേഷണത്തിന് ശേഷം'', ഐ. സി. ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് സിപിഐഎം

ഐ.സി. ബാലകൃഷ്ണന്‍ ചെയ്തത് ഗുരുതരമായ തട്ടിപ്പാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ആണ് കേസെടുത്തതെന്നും കെ. റഫീഖ് പറഞ്ഞു.
''സാമ്പത്തിക ക്രമക്കേടില്‍ പ്രതിചേര്‍ത്തത് കൃത്യമായ അന്വേഷണത്തിന് ശേഷം'', ഐ. സി. ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് സിപിഐഎം
Published on

വയനാട്: ബത്തേരി അര്‍ബന്‍ ബാങ്കിന്റെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിചേര്‍ക്കപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്. വിജിലന്‍സ് കൃത്യമായ അന്വേഷണത്തിനുശേഷമാണ് എംഎല്‍എയെ പ്രതിചേര്‍ത്തത്. എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയുന്നുണ്ടെന്നും റഫീഖ് പറഞ്ഞു.

ഐ.സി. ബാലകൃഷ്ണന്‍ ചെയ്തത് ഗുരുതരമായ തട്ടിപ്പാണ്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാല്‍ ആണ് കേസെടുത്തതെന്നും കെ. റഫീഖ് പറഞ്ഞു. പുല്‍പ്പള്ളി ബാങ്കിന് മുന്നില്‍ ഇരകളുടെ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഇരകളായവര്‍ക്ക് രേഖകള്‍ തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും റഫീഖ് പറഞ്ഞു.

''സാമ്പത്തിക ക്രമക്കേടില്‍ പ്രതിചേര്‍ത്തത് കൃത്യമായ അന്വേഷണത്തിന് ശേഷം'', ഐ. സി. ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് സിപിഐഎം
അവധി കിട്ടിയില്ല, അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെക്കേണ്ടി വന്നു; തൃശൂരിൽ പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

അതേസമയം ബ്രഹ്‌മഗിരി സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് അല്ല. ഉദ്ദേശിച്ച നിലയില്‍ ഉല്‍പ്പാദനം നടത്താന്‍ കഴിഞ്ഞില്ല. ഇതുമൂലം സ്ഥാപനത്തില്‍ ഉണ്ടായത് നഷ്ടമാണെന്നും കെ. റഫീഖ് പറഞ്ഞു.

സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി തുറക്കും. മാനേജ്‌മെന്റ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ലാഭകരം ആക്കി മാറ്റി പ്രശ്‌നം പരിഹരിക്കുമെന്നും റഫീഖ് പറഞ്ഞു.

ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയിലാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടത്. നിയമനങ്ങള്‍ക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്‍എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com