ജി. സുധാകരനെതിരായ സൈബർ ആക്രമണം: സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

മിഥുൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
G sudhakaran
Source: News Malayalam 24x7
Published on

ആലപ്പുഴ: ജി. സുധാകരനെതിരെ ഫേസ്ബുക്കിൽ സൈബർ ആക്രമണം നടത്തിയ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. അമ്പലപ്പുഴ ഈസ്റ്റ് ലോക്കൽ കമ്മിറ്റി എം. മിഥുനിനെയാണ് അറസ്റ്റ് ചെയ്തത്.

G sudhakaran
ചെന്നിത്തലയുടെ ലഹരി വിരുദ്ധ പരിപാടിയെ അഭിനന്ദിച്ചതിന് ജി. സുധാകരനെതിരെ സൈബർ ആക്രമണം; കേസെടുത്ത് പൊലീസ്

രമേശ്‌ ചെന്നിത്തലയുടെ ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ചതിന പേരിലായിരുന്നു അധിക്ഷേപം. ജി. സുധാകരൻ്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മിഥുൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com