യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന

കെ എസ് യു ജില്ലാ സെക്രട്ടറി നുബിന്‍ ബിനുവിന്റെ ഫോണ്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ News Malayalam 24x7
Published on

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പരിശോധന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അനുയായികളുടെ അടൂരിലെ വീട്ടില്‍ വ്യാപക പരിശോധന. കെ എസ് യു ജില്ലാ സെക്രട്ടറി നുബിന്‍ ബിനുവിന്റെ ഫോണ്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ മൂന്നാം പ്രതി അഭി വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. നാല് അംഗ ക്രൈംബ്രാഞ്ച് സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായികളുടെയും സുഹൃത്തുക്കളുടെയും അടൂരിലെ വീടുകളില്‍ വ്യാപക പരിശോധന നടത്തി.

രാഹുൽ മാങ്കൂട്ടത്തിൽ
"രാഹുലിനെ ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല"; പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം

കെഎസ്‌യു പ്രവര്‍ത്തകനായ നുബിന്‍ ബിനുവിന്റെ ഫോണ്‍ സംഘം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അഭി വിക്രമിന്റെ ഫോണില്‍ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും സൈബര്‍ സംഘത്തിന്റെ സഹായത്തോടെ അതെല്ലാം തിരിച്ചെടുത്തപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടക്കം ചില തെളിവുകള്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് മൊഴി രേഖപ്പെടുത്താനായി തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ
"കല്യാണം കൂടാന്‍ എത്തിയതാണ്, രാഹുലിനായി ഗ്രൂപ്പ് യോഗം നടന്നിട്ടില്ല"; വിശദീകരണവുമായി ഷാഫി പറമ്പില്‍

ഇതേ കേസില്‍ മ്യൂസിയം പോലീസ് ഒരുതവണ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തതാണെങ്കിലും അന്ന് തെളിവുകള്‍ കിട്ടാത്തതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പുതിയ സാഹചര്യത്തില്‍ രാഹുലിന്റെ ഭാഗം കൂടി കേട്ട ശേഷം ആകും പ്രതിപട്ടികയില്‍ ചേര്‍ക്കണമോ എന്ന് തീരുമാനിക്കുക. അല്ലെങ്കില്‍ സാക്ഷിയാക്കി കുറ്റപത്രം സമര്‍പ്പിക്കും.

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്നതാണ് കേസ്. ഇതില്‍ രാഹുലിന്റെ സന്തതസഹചാരികളും വിശ്വസ്തരുമായ ഫെനി നൈനാന്‍, രഞ്ജു എം ജെ, അഭി വിക്രം, ബിനില്‍ ബിനു, വ്യാജ കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ വികാസ് കൃഷ്ണ എന്നിവരാണ് പ്രതികള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com