

കോഴിക്കോട്: വടകര മണിയൂർ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വടകര ചങ്ങരോത്ത് അബ്ദുൽ റഫീഖും കുട്ടിയുടെ മാതാവുമാണ് കേസിലെ പ്രതികൾ.
12കാരിയെ മാതാവിൻ്റെ സഹായത്തോടെ അബ്ദുൾ റഫീഖ് പീഡിപ്പിച്ചെന്നാണ് കേസ്. കാറുകളിൽ വച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം നടന്ന വാഹനങ്ങൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിടുത്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് എടുക്കുമ്പോൾ പ്രതി വിദേശത്തായിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം നേടി അബ്ദുൽ റഫീഖ് നാട്ടിലെത്തുകയായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതിനിടെ ജാമ്യം റദ്ദാക്കിയ ശേഷം അബ്ദുൾ റഫീഖ് വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. അബ്ദുൾ റഫീഖ് ഇപ്പോൾ റിമാൻ്റിലാണ്.