"സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം"; ആർഎസ്എസിനെ വാനോളം പുകഴ്ത്തി മോഹൻലാൽ

ആർഎസ്എസ് മുഖപത്രം കേസരിയുടെ നേതൃത്വത്തിലുള്ള പരിപാടിയിൽ കോഴിക്കോട് നടന്ന പരിപാടിയിലാണ് മോഹൻലാൽ ആർഎസ്എസ് വേദിയിലെത്തിയത്.
Mohanlal heaps high praise on the RSS
ആർഎസ്എസിനെ വാനോളം പുകഴ്ത്തി മോഹൻലാൽ
Published on: 
Updated on: 

കോഴിക്കോട്: ആർഎസ്എസ് മുഖവാരികയായ കേസരിയുടെ ചടങ്ങിൽ ആർഎസ്എസിനെ പുകഴ്ത്തി നടൻ മോഹൻലാൽ. സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യമെന്ന് മോഹൻലാൽ പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിലാണ് മോഹൻലാൽ ആർഎസ്എസ് വേദിയിലെത്തിയത്.

കേസരി വീരത്വത്തിൻ്റെയും ശൂരത്വത്തിൻ്റെയും ഗർജനം. കേസരി ദേശാഭിമാനത്തിൻ്റെ ആത്മാഭിമാനത്തിൻ്റെയും മറുവാക്കാണെന്നും നടൻ പറഞ്ഞു. മനീഷികളായ സംഘ പ്രവർത്തകരുടെ ലക്ഷ്യവും സ്വപ്നവുമാണ് കേസരി. പി.പരമേശ്വർജിയെ ആദരപൂർവം സ്മരിക്കുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

Mohanlal heaps high praise on the RSS
പിണറായിക്കും മകൾക്കുമെതിരായ കേസിൽ രേഖകൾ ശേഖരിച്ചു; പി.ജയരാജനെതിരെ ഗുരുതര ആരോപണവുമായി ഇ.പി ജയരാജൻ

ആർഎസ്എസ് മുഖവാരികയായ കേസരിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കേസരി ഭവനിൽ ഒരുക്കിയ മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്‌നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും, അവ വരും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്‌കാരമാണെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal heaps high praise on the RSS
മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അട്ടിമറിച്ചത് ഘടകകക്ഷിയിലെ മന്ത്രി; അനൂപ് ജേക്കബിനെതിരെ ഓർത്തഡോക്സ് സഭ