എറണാകുളം പുത്തൻ കുരിശിൽ നായക്കുട്ടിയോട് ക്രൂരത. കെമിക്കൽ ലായനി മുഖത്ത് ഒഴിച്ചതിനെത്തുടർന്ന് നായക്കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും ആന്തരിക അവയവങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തുവെന്നാണ് വീട്ടുകാർ പറയുന്നത്.
പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തുനായക്കാണ് ഗുരുതര പരിക്കേറ്റത്. ഇത് ചെയ്തതിന് പിന്നിൽ അയൽവാസികൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും വീട്ടുകാർ പറഞ്ഞു.
കഴിഞ്ഞ 10 നായിരുന്നു സംഭവം ഉണ്ടായത്. മകന് സുഖം ഇല്ലെന്ന് സ്‌കൂൾ അധികൃതർ വിളിച്ച് പറഞ്ഞപ്പോൾ അവരേയും കൂട്ടി ഹോസ്പിറ്റലിൽ പോയതായിരുന്നു. അന്ന് അമ്മ വന്നിട്ടാണ് പൂപ്പിയെ കൂട്ടിലാക്കിയിട്ടുണ്ടെന്നും ഗേറ്റ് പൂട്ടിയിട്ടുണ്ടെന്നും വോയിസ് മെസേജ് അയച്ചത്. അഥവാ ആരെയെങ്കിലും ഉപദ്രവിച്ചാലോ കരുതിയാണ് പൂട്ടിയിട്ടതെന്നും നയന പറഞ്ഞു.
കെമിക്കൽ സ്പ്രേ ചെയ്യുകയോ, ബോളിലാക്കി കളിക്കാൻ കൊടുക്കുകയോ മറ്റുമാണ് ചെയ്തത് എന്ന് ഡോക്ടർ അറിയിച്ചതായി നയന പറഞ്ഞു.