

കൊച്ചി: മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ സിഎസ്‌ഐ വൈദികന് ജാമ്യം. സിഎസ്ഐ വൈദികൻ ഫാദർ ഡി. ഗോഡ്‌വിനാണ് ജാമ്യം ലഭിച്ചത്. ജാബുവയിൽ സേവനം ചെയ്യുന്ന വൈദികനെ ഒക്ടോബർ 25-നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് ഫാദര്‍ ഗോഡ്‌വിന്‍. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബോര്‍ഡ് ഓഫ് മിഷനില്‍ സേവനം ചെയ്യുമ്പോള്‍ മധ്യപ്രദേശിലെ ജാംബുവയില്‍ വച്ചായിരുന്നു വൈദികന്‍ അറസ്റ്റിലായത്. മതപരിവര്‍ത്തന നിരോധിത നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക രംഗത്തെത്തിയിരുന്നു.
മതപരിവര്‍ത്തന ആരോപണം വ്യാജമാണെന്നായിരുന്നു സിഎസ്‌ഐ സഭയുടെ പക്ഷം. എഫ്‌ഐആറില്‍ വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നും, നീതിക്കായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി. ടി. പ്രവീണ്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞമാസം 25 നാണ് മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിന്‍ മധ്യപ്രദേശില്‍ അറസ്റ്റിലായത്. ജാബുവയില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ചില ആളുകള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.