"സ്ത്രീകൾക്കെതിരായ അണികളുടെ സൈബർ ആക്രമണം തടയണം"; എഐസിസിക്ക് കത്ത് നൽകി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ

പോഷ് ആക്ട് പ്രകാരം കോൺഗ്രസ് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്
"സ്ത്രീകൾക്കെതിരായ അണികളുടെ സൈബർ ആക്രമണം തടയണം"; എഐസിസിക്ക് കത്ത് നൽകി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ
Published on
Updated on

ഡൽഹി: വനിതകൾക്കെതിരായ കോൺഗ്രസ് അണികളുടെ സൈബർ ആക്രമണം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത്. വനിതാ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മയാണ് മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടികൾക്ക് നേരെ നടത്തുന്ന സൈബർ ആക്രമണം ചൂണ്ടിക്കാട്ടിയാണ് എൻഡബ്ല്യൂഎംഐ കത്ത് നൽകിയത്.

രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അനുയായികളായ കോൺഗ്രസ് പ്രവർത്തകർ നവമാധ്യമങ്ങളിൽ അധിക്ഷേപം തുടരുന്നതിൽ നടപടി വേണം. സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്ന പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന കർശന നിർദേശം നൽകണമെന്നും കത്തിൽ പറയുന്നു. പോഷ് ആക്ട് പ്രകാരം കോൺഗ്രസ് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

"സ്ത്രീകൾക്കെതിരായ അണികളുടെ സൈബർ ആക്രമണം തടയണം"; എഐസിസിക്ക് കത്ത് നൽകി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ
പിണറായിയും വിജയരാഘവനും മത്സരിക്കുമോ? നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com