പത്തനംതിട്ടയിൽ അയൽവാസിയായ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; സഹായിച്ചത് 13കാരിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയെ

തൻ്റെ അയൽവാസിയായ ശങ്കരൻ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നാണ് സുനിൽ കൃഷ്ണൻ്റെ പക്ഷം
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം
ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയംSource: News Malayalam 24x7
Published on
Updated on

പത്തനംതിട്ട: പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് പൊലീസ് ഉദ്യോഗസ്ഥൻ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത്. 13 കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതിക്കാണ് സിഐയുടെ സഹായം. തൻ്റെ അയൽവാസിയായ ശങ്കരൻ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നാണ് സുനിൽ കൃഷ്ണൻ്റെ പക്ഷം.

ഏകദേശം ഒന്നരമാസം മുൻപാണ് ശങ്കരൻകുട്ടിയ്‌ക്കെതിരേ പരാതി ലഭിച്ചത്. പത്തനംതിട്ടയിലെ ഏനാത്ത് പൊലീസ് സ്‌റ്റേഷൻ പരിധിയിലായിരുന്നു പരാതി. അറസ്റ്റിലായി 40 ദിവസത്തോളം ശങ്കരൻകുട്ടി ജയിലിൽ കിടന്നു. ഡിസംബർ 30നാണ് സിഐ അടക്കം രണ്ടുപേർ പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്

ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം
മറ്റത്തൂരിൽ സമവായവുമായി കെപിസിസി; ബിജെപിയുമായി സഖ്യം ചേർന്ന പഞ്ചായത്തംഗങ്ങൾ തെറ്റ് ഏറ്റുപറയും; വൈസ് പ്രസിഡൻ്റ് നാളെ രാജിവയ്ക്കും

പ്രതി ശങ്കരൻകുട്ടി തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്ന് സുനിൽ കൃഷ്ണൻ പറയുന്നു. എന്നാൽ വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു. തുടർന്ന് ശങ്കരൻകുട്ടികക്കായി മറ്റൊരാൾ ജാമ്യം നിന്നു.

ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വിജയത്തിന് കാരണം കോൺഗ്രസിലെ പോരായ്മകൾ, ജനങ്ങൾ മാറ്റം ആഗ്രഹിച്ചിരുന്നു: ശശി തരൂർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com