cyber attacks

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകളിൽ വർധന; വ്യാജ ട്രേഡിങ് വെബ് സൈറ്റുകൾ വഴി നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്

2025 നവംബർ വരെ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2320 ആയി ഉയർന്നു.
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ പെരുകുന്നു. വ്യാജ ട്രേഡിങ് വെബ് സൈറ്റുകൾ വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കേരളത്തിൽ നടക്കുന്നത്. 2025 നവംബർ വരെ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2320 ആയി ഉയർന്നു.

ഓരോ വർഷം കഴിയുമ്പോഴും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് കേസുകളിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. 2020-ൽ 426 സൈബർ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2025ൽ അത് 2320 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് സൈബർ തട്ടിപ്പുകളിൽ ഇരയാകുന്നവരുടെ എണ്ണവും കുത്തനെ കൂടി. 2022-ൽ 773 കേസുകളായിരുന്നു. തൊട്ടടുത്ത വർഷം 3295 ഉം, 2024-ൽ 3581 കേസുകളുമാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ വരെ 2320 സൈബർ തട്ടിപ്പ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത്.

cyber attacks
കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

സംസ്ഥാനത്ത് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നതാണ്. എളുപ്പത്തിൽ എങ്ങനെ പണം ഉണ്ടാക്കാമെന്ന ചിന്തകളാണ് ഈ തട്ടിപ്പ് സംഘങ്ങൾ മുതലെടുക്കുന്നത്. വ്യാജ ട്രേഡിങ് വെബ് സൈറ്റുകൾ വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ട്രേഡിങ് വെബ് സൈറ്റുകളിൽ അടക്കം സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

cyber attacks
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
News Malayalam 24x7
newsmalayalam.com