കൊച്ചിയിൽ ദളിത് യുവാവിന് ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു

വാഴക്കാല സ്വദേശി ജിനീഷിനാണ് മർദനമേറ്റത്
കൊച്ചിയിൽ ദളിത് യുവാവിന് ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു
Published on
Updated on

എറണാകുളം: കാക്കനാട് വാഴക്കാലയിൽ ദളിത് യുവാവിനെ ട്രാഫിക് വാർഡൻമാർ ചേർന്ന് ക്രൂരമായി മർദിച്ചു. വാഴക്കാല സ്വദേശി ജിനീഷിനാണ് മർദനമേറ്റത്. രാത്രി പതിനൊന്നരയോടെ സംഘം ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൊച്ചിയിൽ ദളിത് യുവാവിന് ട്രാഫിക് വാർഡൻമാരുടെ ക്രൂര മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു
ചുമ മരുന്ന് കഴിച്ച കുട്ടികളുടെ മരണം: ശ്രീശൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ അറസ്റ്റിൽ

വാഴക്കാല ജംഗ്ഷനിൽ മെട്രോ ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് സജീകരണങ്ങൾക്ക് ജോലി ചെയ്യുന്ന ആറോളം വരുന്ന ട്രാഫിക് വാർഡൻമാരാണ് യുവാവിനെ മർദിച്ചത്. റോഡിൽ നിന്നും വലിച്ചഴച്ച് വാഴക്കാല സ്വദേശി ഡിക്സന്റെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നാണ് മർദിച്ചത്. നാട്ടുകാർ ചേർന്ന് യുവാവിനെ കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com