"ഷുഹൈബിൻ്റെ ഗതി വരും"; പിണറായിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് വധഭീഷണി

ഫർസീൻ മജീദ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി...
"ഷുഹൈബിൻ്റെ ഗതി വരും"; പിണറായിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് വധഭീഷണി
Source: Files
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ വധഭീഷണി കോളുകൾ വരുന്നതായി ഫർസീൻ മജീദ്. ഷുഹൈബിൻ്റെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തി. ഫർസീൻ മജീദ് മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. "ഭരണം ഉണ്ടായതിനാൽ വധിക്കാൻ തടസമുണ്ടായിരുന്നു, ഇപ്പോൾ നിഷ്പ്രയാസം ഇല്ലാതാക്കു"മെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫർസീൻ പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ആണ് ഫർസീൻ മജീദ്.

"ഷുഹൈബിൻ്റെ ഗതി വരും"; പിണറായിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് വധഭീഷണി
മിനിമം വേജസ് അഡ്വൈസറി ബോർഡ് നടപടികൾക്ക് തുടക്കം; തൊഴിൽവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ ഉന്നതതല ചർച്ച

2002 ജൂൺ പതിമൂന്നിനായിരുന്നു മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന് നേരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി. പി. ഫർസിൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പിന്നീട് ഗൂഢാലോചന കുറ്റം ചുമത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തിരുന്നു.

News Malayalam 24x7
newsmalayalam.com