തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളം പരിഷ്കരിക്കാൻ മിനിമം വേജസ് അഡ്വൈസറി ബോർഡ് നടപടികൾ തുടങ്ങി. തൊഴിൽവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥതല ചർച്ച നാളെ നടക്കും. നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. നഴ്സുമാരുടെ ശമ്പളപരിഷ്കരണത്തിൽ അടക്കം തീരുമാനങ്ങളെടുക്കും.
ഇന്നലെ സ്വകാര്യമേഖല നഴ്സുമാരുടെ അമല- ജൂബിലി ആശുപത്രികളിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ്, ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ആ ചർച്ചയിലാണ് വിവിധ മേഖലകളിലെ തൊഴിലാളികളുടെ അടിസ്ഥാന വേതനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ഉടൻ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്നും പുതുക്കിയ ലേബർ കോഡുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമക്കുരുക്കുകളുണ്ടെങ്കിൽ നിയമോപദേശം തേടി അത് പരിഹരിച്ചുകൊണ്ട് എത്രയും പെട്ടന്ന് കഴിഞ്ഞ സർക്കാർ ഇറക്കിയ കരട് വിജ്ഞാപനത്തിൽ മാറ്റങ്ങൾ വരുത്തി അത് നിയമമാക്കി പ്രഖ്യാപിക്കുമെന്നും ഉറപ്പ് നൽകിയത്.
അതിനുള്ള നടപടികൾ ഇന്ന് തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ അഡ്വൈസറി കമ്മിറ്റി മിനിമം വേജസ് അഡ്വൈസറി ബോർഡിൻ്റെ നടപടികൾ ആരംഭിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ അഡ്വൈസറി ബോർഡ് പ്രവർത്തിക്കുക. ഈ സമിതിയിൽ വിവിധ മേഖലകളിലെ തൊഴിലാളി യൂണിയനുകൾ, മാനേജ്മെൻ്റ് പ്രതിനിധികൾ, മാനേജ്മെൻ്റ് പ്രതിനിധികൾ, നിയമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയവർ ഉണ്ടാകും.