"ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ തീരുമാനം ചർച്ചയില്ലാതെ"; അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ

വിഷയത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഗതാഗതമന്ത്രിയെ കാണും...
"ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ തീരുമാനം ചർച്ചയില്ലാതെ"; അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ
Source: Files
Published on
Updated on

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൻ്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ. ചർച്ച കൂടാതെയാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നതെന്നാണ് സംഘടനകളുടെ പരാതി. വിഷയത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ ഗതാഗതമന്ത്രിയെ കാണും.

അപകടങ്ങൾ മുൻകൂട്ടി കണ്ട് അത് ഒഴിവാക്കുന്നതിനാണ് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന്റെ ഭാ​ഗമായി പുതിയ പരിഷ്കരണമായ ഹസാർഡ് പേർസപ്ഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ഈ നടപടി അം​ഗീകരിക്കാനാകില്ല എന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ വ്യക്തമാക്കുന്നത്. വിഷയത്തെക്കുറിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളുമായി സംസാരിച്ച ശേഷമാണ് പദ്ധതിയിലേയ്ക്ക് കടന്നതെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞത്. എന്നാൽ അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ വ്യക്തമാക്കുന്നത്.

"ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ തീരുമാനം ചർച്ചയില്ലാതെ"; അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ
മണ്ണെണ്ണ വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. റേഷൻ മണ്ണെണ്ണയുടെ വില കൂടി, ലിറ്ററിന് 77 ആയി!

ഹസാർഡ് പേർസപ്ഷനെക്കുറിച്ച് ആദ്യം ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് ബോധവത്കരണം നൽകണം. അതിനുശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂവെന്നും സംഘടനകൾ‍ ആവശ്യമുന്നയിച്ചു. വിഷയത്തിൽ ​ഗതാ​ഗതമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിക്കാൻ ഒരുങ്ങുകയാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ.

News Malayalam 24x7
newsmalayalam.com