മണ്ണെണ്ണ വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. റേഷൻ മണ്ണെണ്ണയുടെ വില കൂടി, ലിറ്ററിന് 77 ആയി!

56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയായിരുന്നു മുൻ കാലങ്ങളിൽ സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വിഹിതം. ഇത് ഇപ്പോൾ 40.68 ലക്ഷം ലിറ്ററായി കേന്ദ്രം വെട്ടിക്കുറച്ചു...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില കൂടി. കേന്ദ്ര സർക്കാർ മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് സർക്കാർ മണ്ണെണ്ണ വില കൂട്ടിയത്. 71 രൂപയുണ്ടായിരുന്ന മണ്ണെണ്ണ, 77 രൂപയ്ക്ക് വിൽക്കാനാണ് നിർദേശം. 16.08 ലിറ്റർ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചപ്പോൾ തന്നെ മത്സ്യത്തൊഴിലാളികളടക്കം പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണ് വില കുത്തനെ കൂട്ടിയത്.

56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയായിരുന്നു മുൻ കാലങ്ങളിൽ സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വിഹിതം. ഇത് ഇപ്പോൾ 40.68 ലക്ഷം ലിറ്ററായി കേന്ദ്രം വെട്ടിക്കുറച്ചു. വർഷത്തിൽ നാല് പാദത്തിലായാണ് മണ്ണെണ്ണ വിഹിതം നൽകുന്നത്. ഇതിൽ മൂന്നിലും വെട്ടിക്കുറവുണ്ടായി. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള വിഹിതമാണ് ഒടുവിൽ വെട്ടിക്കുറച്ചത്. ഓണം, കാലാവസ്ഥ, വൈദ്യുതിപ്രതിസന്ധി എന്നിവ മുൻകൂട്ടിക്കണ്ട് നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല. സംസ്ഥാനത്ത് 95 ലക്ഷത്തോളം റേഷൻ കാർഡുടമകളിൽ 5.94 ലക്ഷം മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് അരലിറ്ററുമാണ് മണ്ണെണ്ണവിഹിതം.

പ്രതീകാത്മക ചിത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മുൻ ഭരണസമിതിയുടെ കാലത്ത് വ്യാപക ക്രമക്കേട്; താത്കാലിക നിയമന രേഖകൾ പുറത്ത്

ഇത്തവണ മീൻപിടിത്ത ബോട്ടുകൾക്കുള്ള വിഹിതം കൂടി നൽകാൻ കേന്ദ്രം നിർദേശിച്ചതോടെ മണ്ണെണ്ണ വിതരണം താളം തെറ്റും. എൻജിൻ ശേഷി അനുസരിച്ച് 40 മുതൽ 130 ലിറ്റർവരെ മണ്ണെണ്ണയാണ് ഓരോ വള്ളത്തിനും ആവശ്യം വരിക. വിഹിതത്തിൽ വെട്ടിക്കുറവുണ്ടായതോടെ മതിയായ മണ്ണെണ്ണ കിട്ടുന്നില്ലെന്നാണ് ആരോപണം. ഇതോടെ കൂടിയ വിലയ്ക്ക് പുറത്ത് നിന്ന് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യതൊഴിലാളികളും.

News Malayalam 24x7
newsmalayalam.com