IMPACT | ആശ്വാസം! മലമ്പുഴ ഉദ്യാനത്തിലെ സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം

19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ് നൽകി.
Palakkad
News Malayalam 24x7
Published on

പാലക്കാട്: നവീകരണത്തിനായി പാലക്കാട് മലമ്പുഴ ഡാം അടച്ചതിന് പിന്നാലെ പുറത്താക്കിയ എസ്‌സി-എസ്‌ടി ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനം. ജില്ലാ കളക്ടർ തൊഴിലാളി നേതാക്കളുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. 19 സെക്യൂരിറ്റി ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിപ്പ് നൽകി.

Palakkad
മലമ്പുഴ ഡാം നവീകരണം: എസ്‌സി-എസ്‌ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; ദുരിതത്തിലായത് സേവക് വിഭാഗം സെക്യൂരിറ്റി ജീവനക്കാർ

മലമ്പുഴ ഡാം നവീകരണത്തിൻ്റെ ഭാഗമായാണ് സേവക് വിഭാഗത്തിൽപ്പെട്ട എസ്‌സി-എസ്‌ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. മുൻകൂർ അറിയിപ്പ് നൽകാതെ ഈ മാസം 10നാണ് ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവ് ഇറക്കിയത്. എക്സ് മിലിറ്ററി ഉദ്യോഗസ്ഥർ അടങ്ങുന്ന എംഡിസി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരെ നിലനിർത്തി ബാക്കിയുള്ളവരെ പിരിച്ചുവിടുകയാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com