"അധികാരത്തിൽ എത്തിയാൽ പത്ത് മിനിറ്റുകൊണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് പറഞ്ഞു"; വഖഫ് ബോർഡിനും സർക്കാരിനുമെതിരെ വിമർശനവുമായി ദീപിക

വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാൽ വെട്ടരുത് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്
വഖഫ് ബോർഡ്
വഖഫ് ബോർഡ്
Published on
Updated on

എറണാകൂളം: സംസ്ഥാന വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതു ചൂണ്ടാക്കിട്ടിയാണ് മുഖപ്രസംഗം. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിട്ടുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം. ഇസ്ലാമഫോബിയ നിർമിച്ചെടുത്തതത് ഇസ്ലാമിക തീവ്രവാദമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

വഖഫ് ചെരുപ്പിനൊത്ത് നീതിയുടെ കാൽ വെട്ടരുത് എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല മതേതര കേരളത്തെയാണ്. വഖഫ് കയ്യേറ്റങ്ങൾ തടയാൻ കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തു. എന്നാൽ മുനമ്പത്തെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നും ഇല്ലായിരുന്നു. പിണറായി സർക്കാർ കുറച്ചൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിൽ എത്തിയാൽ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞത് ഓർമിപ്പിക്കുന്നു എന്നും ദീപിക മുഖപ്രസം​ഗത്തിൽ പറഞ്ഞു.

മതപ്രീണത്തിന് വേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനമ്പത്ത് ഉൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയതെന്നും ദീപിക ചോദിച്ചു. എ​​ത്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ കൈ​​കാ​​ലു​​ക​​ളാ​​ണ് ബ​​ന്ധി​​ച്ച​​ത്? എ​​ത്ര രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​ക്ക​​ളെ​​യാ​​ണ് നി​​ശ​ബ്‌​ദ​രാ​​ക്കി​​ക്ക​​ള​​ഞ്ഞ​​ത്? എ​​ത്ര കോ​​ട​​തി​​ക​​ളെ​​യാ​​ണ് നി​​സ​​ഹാ​​യ​​രാ​​ക്കി​​യ​​ത്? എ​​ത്ര മ​​ത​​വി​​ഭാ​​ഗീ​​യ​​ത​​യ്ക്കാ​​ണ് അ​​തി​​ട​​യാ​​ക്കി​​യ​​ത്? കേ​​ര​​ള​​ത്തി​​ൽ​​പോ​​ലും എ​​ന്തു വ​​ർ​​ഗീ​​യ​​ചി​​ന്ത​​ക​​ൾ​​ക്കാ​​ണ് അ​​തു വ​​ള​​മി​​ട്ടു​​കൊ​​ടു​​ത്ത​​ത്? ഈ ​​മ​​ത​​നി​​യ​​മ​​വാ​​ഴ്ച​​യ്ക്ക് അ​​വ​​സാ​​ന​​മി​​ല്ലേ എന്നും ദീപിക ചോദിച്ചു.

വഖഫ് ബോർഡ്
എന്‍സിപിയില്‍ പിളര്‍പ്പിൻ്റെ സാഹചര്യമില്ല, എലത്തൂരില്‍ എല്‍ഡിഎഫ് വിരുദ്ധ കാറ്റില്‍ പിടിച്ചുനില്‍ക്കാനായില്ല: എ.കെ. ശശീന്ദ്രന്‍

1954ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ 1995ൽ ​​വ​​രു​​ത്തി​​യ ഭേ​​ദ​​ഗ​​തി​​യി​​ലെ 40ാം അ​​നുച്ഛേ​​ദ പ്ര​​കാ​​രം, ഏ​​തെ​​ങ്കി​​ലും സ്വ​​ത്ത് ത​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന് വ​​ഖ​​ഫ് ബോ​​ർ​​ഡ് ക​​രു​​തി​​യാ​​ൽ നി​​ല​​വി​​ലു​​ള്ള ഏ​​തു ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​ക്‌​​ടി​​നെ​​യും മ​​റി​​ക​​ട​​ന്ന് അ​​തു സ്വ​​ന്ത​​മാ​​ക്കാം. ഇ​​ര​​ക​​ൾ കോ​​ട​​തി​​യെ അ​​ല്ല, വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ സ​​മീ​​പി​​ക്ക​​ണം. ഈ ​​നി​​യ​​മം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് 2019ൽ ​​കൊ​​ച്ചി വൈ​​പ്പി​​ൻ ദ്വീ​​പി​​ലെ മു​ന​മ്പം വേ​​ളാ​​ങ്ക​​ണ്ണി ക​​ട​​പ്പു​​റ​​ത്തെ 610 കു​​ടും​​ബ​​ങ്ങ​​ളു​​ടെ 404 ഏ​​ക്ക​​ർ ഭൂ​​മി​​യും വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ആ​​സ്തി​വി​​വ​​ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ന്നു​​മു​​ത​​ൽ മു​ന​മ്പത്തു​​കാ​​രു​​ടെ ജീ​​വി​​തം ഈ ​​മ​​ത​​നി​​യ​​മ​​ത്തി​​ന്‍റെ കാ​​രു​​ണ്യ​​ത്തി​​ലാ​​യി. ആ​​ധു​​നി​​ക മ​​തേ​​ത​​ര-​​ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലു​​ള്ള ഒ​​രു രാ​​ജ്യ​​ത്തും സാ​​ധ്യ​​മ​​ല്ലാ​​ത്ത ഈ ​​വ​​കു​​പ്പു​​ക​​ൾ എ​​ങ്ങ​​നെ ന​​മ്മു​​ടെ രാ​​ജ്യ​​ത്തു പാ​​സാ​​ക്കി എ​​ന്ന​​ത് രാ​​ഷ്‌​​ട്ര​​മീ​​മാം​​സ​​ക​​ർ ഗ​​വേ​​ഷ​​ണം ന​​ട​​ത്തേ​​ണ്ട​​താ​​ണെന്നും ദീപിക.

വ​​ഖ​​ഫി​​ന്‍റെ ചെ​​രു​​പ്പി​​ന​​നു​​സ​​രി​​ച്ച് നീ​​തി​​യു​​ടെ കാ​​ലു​​ക​​ൾ വെ​​ട്ടി​​മു​​റി​​ച്ചു​​ കൊ​​ണ്ടേ​​യി​​രി​​ക്കുമ്പോ​ൾ, ഇ​​ര​​ക​​ളേക്കാ​​ൾ വ​​ലി​​യ നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലാ​​ണോ ത​​ങ്ങ​​ളെ​​ന്ന് പു​​തി​​യ സ​​ർ​​ക്കാ​​ർ ആ​​ത്മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണമെന്നും ദീപിക വിമർശിച്ചു. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​നമ്പ​​ത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണം. അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞാണ് ദീപിക മുഖപ്രസം​ഗം അവസാനിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com