എന്‍സിപിയില്‍ പിളര്‍പ്പിൻ്റെ സാഹചര്യമില്ല, എലത്തൂരില്‍ എല്‍ഡിഎഫ് വിരുദ്ധ കാറ്റില്‍ പിടിച്ചുനില്‍ക്കാനായില്ല: എ.കെ. ശശീന്ദ്രന്‍

എലത്തൂരിൽ ഒരു ഘട്ടത്തിലും തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും എ.കെ. ശശീന്ദ്രന്‍
എ.കെ. ശശീന്ദ്രന്‍
എ.കെ. ശശീന്ദ്രന്‍ Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: എൻസിപി സംസ്ഥാന പ്രസിഡൻ്റ് മാറണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായി എ.കെ. ശശീന്ദ്രൻ. എൻസിപിയിൽ നിലവിൽ പിളർപ്പിന്റെ സാഹചര്യം ഇല്ല. എലത്തൂരിൽ ഒരു ഘട്ടത്തിലും തോൽക്കുമെന്ന് കരുതിയിരുന്നില്ലെന്നും എൽഡിഎഫ് വിരുദ്ധ കാറ്റിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ഇത്ര വലിയ തോൽവി ഒരു കമ്മിറ്റികൾക്കും മനസിലാക്കാൻ കഴിഞ്ഞില്ലെന്നും എ.കെ. ശശീന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

എ.കെ. ശശീന്ദ്രന്‍
പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ; എൻസിപി കേരള ഘടകം പിളർപ്പിലേക്ക്

പി.സി. ചാക്കോ, എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയതോടെ എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് പി.സി. ചാക്കോ വിഭാഗത്തിൻ്റെ നിലപാട്. ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സംസ്ഥാന പാർട്ടിയായി മാറണം എന്നാണ് എ.കെ ശശീന്ദ്രൻ ആവശ്യപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com