സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം: കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പരാതിയിൽ കേസ്

ഐടി ആക്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്
 കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎSource: FB/ K N Unnikrishnan - Vypin MLA
Published on

എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ്റെ പരാതിയിൽ കേസ്. ഞാറക്കൽ പൊലീസ് ആണ് കേസെടുത്തത്. സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ, ഷാനു എന്നിവരെ പ്രതിയാക്കിയാണ് കേസ്. മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ, ഷാനു എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

തന്നെയും വനിതാ നേതാവായ കെ.ജെ. ഷൈനിനെയും ചേർത്ത് അപവാദപ്രചാരണം നടത്തി എന്നതായിരുന്നു ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പരമാവധി വിവരങ്ങൾ മെറ്റയിൽ നിന്നും മറ്റും പൊലീസ് ശേഖരിച്ചിരുന്നു.

 കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ
സ്വർണക്കവർച്ചയിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല, മോഷണം ദേവസ്വം ബോർഡിൻ്റെ അറിവോടെ: വി.ഡി. സതീശൻ

നേരത്തെ സിപിഐഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിലും ഇവർ പ്രതികളായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com