പ്രതിപക്ഷ ഉപനേതൃ പദവി; ഫോർമുലയ്ക്ക് വഴങ്ങാതെ സിപിഐ

മുന്നണിക്ക് പോറല്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
CPI not giving in to formula
പിണറായി വിജയൻ, ബിനോയ് വിശ്വം
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം തീർക്കാൻ സിപിഐഎം മുന്നോട്ട് വെച്ച ഫോർമുലയ്ക്ക് വഴങ്ങാതെ സിപിഐ. പദവി ഒഴിച്ചിടാം എന്ന ഫോർമുല സംബന്ധിച്ച് മാധ്യമങ്ങളില്‍ കണ്ടുള്ള അറിവ് മാത്രമേയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പദവി വിട്ടുനൽകില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആർക്കും നൽകാതെ തർക്കപദവി ഒഴിച്ചിടാൻ സാധ്യതയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ എന്ത് നിലപാട് എടുക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

CPI not giving in to formula
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച കെ.എന്‍.എ ഖാദര്‍ അടക്കമുള്ള നേതാക്കളുടെ ക്ഷണവും സിപിഐ തള്ളി. എൽഡിഎഫിൽ തുടരുന്നത് തന്നെ സിപിഐയുടെ വലിയ ത്യാഗമാണെന്നും സിപിഐയുടെ കുഞ്ഞായ ഇടതുമുന്നണിക്ക് പോറല്‍ പോലും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കും വരെ മുന്നണിക്കുള്ളില്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കാനാണ് സിപിഐ തീരുമാനം.

CPI not giving in to formula
ഇന്നും ഇരുട്ടിൽ; വൈകിട്ട് ഏഴിനും 12നും ഇടയിൽ ഭാഗിക വൈദ്യുതി നിയന്ത്രണം
News Malayalam 24x7
newsmalayalam.com