ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം

കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Sabarimala gold theft case; PS Prashanth gets bail
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിന് ജാമ്യം
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.

ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി പി.എസ് പ്രശാന്ത് ആദ്യം സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളിയിരുന്നു. ജൂലൈ 23നാണ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Sabarimala gold theft case; PS Prashanth gets bail
ഇന്നും ഇരുട്ടിൽ; വൈകിട്ട് ഏഴിനും 12നും ഇടയിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭിച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്. 2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാൻ 2025-ൽ പി. എസ്. പ്രശാന്ത് പ്രസിഡന്‍റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രശാന്തിനെ കേസിൽ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.

Sabarimala gold theft case; PS Prashanth gets bail
റേഷൻ ചാക്കുകളിൽ ഇനിമുതൽ ക്യുആർ കോഡ്; നടപടി കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ
News Malayalam 24x7
newsmalayalam.com