

വിഎസ് അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം. സ്വരാജ്. 'കള്ളൻ വിജയൻ' എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ വരുന്നത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ സാങ്കേതികപ്രശ്നം മൂലം മാത്രമാണ് അച്ചടിക്കാഞ്ഞത്. നാളെ പത്രത്തിനോടൊപ്പം അതുണ്ടാകും. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരിൽ വലിച്ചിഴയ്ക്കരുതെന്നും സ്വരാജ് പറഞ്ഞു.
വാരാന്തപ്പതിപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അവ്യക്തതയോ ആശങ്കയോ ഇല്ല. ഇതൊന്നും ഒഴിവാക്കിയ കാര്യം ആരും ചിന്തിച്ചിട്ടു പോലുമില്ല.'കള്ളൻ വിജയൻ' ലേഖനം എന്നൊരു വിവാദവും ഇതിനിടെ ഉയര്‍ന്നു. ആ പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണ്. ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിൽ നിന്നാണ് പത്രം അടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നമുണ്ടായി. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരും എന്നു പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാർത്തയാണ് ചിലരൊക്കെ കൊടുത്തത്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരിൽ വലിച്ചിഴയ്ക്കരുതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
'കള്ളൻ വിജയൻ' എന്ന തലക്കെട്ടിൽ വാരാന്ത്യ പതിപ്പിൽ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാൻ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയൻ എന്ന ആളെ കുറിച്ചായിരുന്നു ഫീച്ചർ. ഈ ഫീച്ചര്‍ എഴുതിയ ടി.സി. രാജേഷ് സിന്ധു, "പിഴവ് എന്റേതാണ്. ഞാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു" എന്ന് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.