"ഹൈക്കോടതി അന്വേഷണത്തിൽ പൂർണ വിശ്വാസം, നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കണം"; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ്

കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേവസ്വം ബോർഡ് യോഗത്തിൽ വിമർശനം
"ഹൈക്കോടതി അന്വേഷണത്തിൽ പൂർണ വിശ്വാസം, നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കണം"; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ്
Published on
Updated on

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണം തിരിച്ചു പിടിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് യോഗത്തിലാണ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗമാണ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേവസ്വം ബോർഡ് യോഗത്തിൽ വിമർശനം.

"ഹൈക്കോടതി അന്വേഷണത്തിൽ പൂർണ വിശ്വാസം, നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കണം"; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ്
സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്; അസിസ്റ്റൻ്റ് എൻജിനീയർ സുനിൽകുമാറിന് സസ്പെൻഷൻ

അതേസമയം, സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്. അസിസ്റ്റൻ്റ് എൻജിനീയരെ സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് ചേർന്ന യോ​ഗത്തിലാണ് പ്രതിപ്പട്ടികയിലുള്ള കെ. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതി ഉത്തരവിനനുസരിച്ച് എടുക്കാനും യോ​ഗത്തിൽ തീരുമാനമായിട്ടുണ്ട്.

"ഹൈക്കോടതി അന്വേഷണത്തിൽ പൂർണ വിശ്വാസം, നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കണം"; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ്
മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ദനത്തടികൾ കാണാനില്ലെന്ന് ആക്ഷേപം; പരിശോധന നടത്തി ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ

അതിനിടെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും രേഖകൾ പരിശോധിക്കുകയുമായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി.

Related Stories

"പൂരം വെടിക്കെട്ട് നടത്തും, ലൈസന്‍സിക്ക് 6000 കിലോ വരെ കൈയ്യില്‍ വയ്ക്കാം"; എല്ലാം ചെയ്തത് നിയമപരമായെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി
"അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതികളെ അകറ്റി നിർത്തുന്നത് പ്രതിഷ്ഠയുടെ സ്വഭാവം നിലനിര്‍ത്താൻ"; ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ്
ശബരിമലയില്‍ ലിംഗവിവേചനമില്ല, യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്ക്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
"ശബരിമലയിൽ കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും"; തന്ത്രിയുടെ മൊഴി
News Malayalam 24x7
newsmalayalam.com