"ഉദ്യോ​ഗസ്ഥർ അടിമേടിക്കും, കയ്യും കാലും തല്ലിയൊടിക്കും"; കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ. രാജ

അത് സിപിഐഎം ഓഫീസുമായി ബന്ധപ്പെട്ടതാണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു
എ. രാജ
Source; Social Media
Published on
Updated on

കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ മൂന്നാർ സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ രാജ. കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി. റവന്യു ഉദ്യോ​ഗസ്ഥർ അടിമേടിക്കുമെന്നും എ രാജ എംഎൽഎ പറയുന്നു. നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും തഹസിൽദാർ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് എംഎൽഎ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതാണ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്താൻ കാരണം.

എ. രാജ
തൃശൂരിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ ഒൻപത് വയസുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണം; കുട്ടിക്ക് വാരിയെല്ലിന് മുകളില്‍ ആഴത്തില്‍ പരിക്ക്

സംഭവം വിവാദമായതോടെ പ്രതികരണവുമായി എംപിയും രംഗത്തെത്തി. എ. രാജ എംഎൽഎ സമരം ചെയ്യേണ്ടത് സർക്കാരിനെതിരെയെന്ന്  ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഒരുവശത്ത് മൂന്നാറിൽ ഉൾപ്പെടെ കൈയ്യേറ്റക്കാർക്ക് നിർമാണം അനുവദിക്കുന്നു. മറ്റൊരു വശത്ത് നിർമാണ നിരോധനം ഏർപ്പെടുത്തുന്നു. എ. രാജ ജനങ്ങളെ കബളിപ്പിക്കുകയാണ്. മൂന്നാറിലെ റെവന്യൂ ഉദ്യോഗസ്ഥർ മൂന്നാറിൽ ഒഴിപ്പിക്കാൻ നോക്കിയത് കയ്യേറ്റമാണ്. അത് സിപിഐഎം ഓഫീസുമായി ബന്ധപ്പെട്ടതാണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com