നിതിൻ്റെ മരണം; ഇടപെട്ട് ഡിജിപി, അന്വേഷണം ലോൺ ആപ്പിൽ ചുരുക്കരുതെന്ന് നിർദേശം

നിതിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഡിജിപിയുടെ ഇടപെടൽ
നിതിൻ്റെ മരണം; ഇടപെട്ട് ഡിജിപി
Published on
Updated on

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട് ഡിജിപി. കേസന്വേഷണം ലോൺ ആപ്പുമായി ബന്ധപ്പെട്ട് ചുരുക്കരുത്. ഉയർന്നുവന്ന മറ്റ് ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് ഡിജിപി നിർദേശം നൽകി. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കണം സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു.

നിതിൻ്റെ മരണം; ഇടപെട്ട് ഡിജിപി
നിതിൻ്റെ മരണം; അധ്യാപകർ ഒളിവിൽ, പൊലീസ് അന്വേഷണം തുടരുന്നു

നിതിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഡിജിപിയുടെ ഇടപെടൽ. അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നവെന്ന ആശങ്ക അറിയിച്ച് കുടുംബം കഴിഞ്ഞ ദിവസം ഡിജിപിയെ നേരിൽ കണ്ടിരുന്നു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിതിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

നിതിൻ്റെ മരണം; ഇടപെട്ട് ഡിജിപി
"മന്ത്രിമാർ ഉൾപ്പെടെ പരാജയം അറിയും"; കൊല്ലം പിടിക്കുമെന്ന് കോൺഗ്രസ്

അതേസമയം നിതിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ പോയതായി വിവരം. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. നിതിന്റെ സഹപാഠികളായ കൂടുതല്‍ വിദ്യാർഥികളുടെ മൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com