നായർ സർവീസ് സൊസൈറ്റിക്കെതിരെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നും ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ടും അനുമതി നിഷേധിച്ചെന്നും പരാതി. മന്നം എല്ലാവരുടെയും നേതാവാണ്, പുഷ്പാർച്ചനയ്ക്ക് എല്ലാവർക്കും അവസരം നൽകണം. മന്നം സ്മാരകം നിർമിക്കണമെന്നും അതിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ തയ്യാറാണെന്നും സി.വി. ആനന്ദബോസ് വ്യക്തമാക്കി.
അതേസമയം, സി.വി. ആനന്ദബോസിനെ തള്ളി ജി. സുകുമാരൻ നായർ. അനുമതി ചോദിച്ച ആർക്കും നൽകാതിരുന്നിട്ടില്ല. പറ്റുമെങ്കിൽ ഒപ്പം പോയി പുഷ്പാർച്ചന നടത്തുന്നതാണ് രീതി. ഗവർണർ ആകുന്നതിന് മുമ്പാണ് ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുള്ളത്. അതിന് ശേഷം വരികയോ കാണുകയോ ചെയ്തിട്ടില്ല. മോഹൻലാലിന് അനുമതി നൽകിയില്ല എന്ന് മുമ്പ് വാർത്തകൾ വന്നിരുന്നു. എന്നാൽ, മോഹൻലാൽ ഉദ്ഘാടനത്തിനാണ് വന്നത്. താനും മോഹൻലാലിനൊപ്പം പോയാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയത്. പതക്കവും നൽകിയ ശേഷമാണ് മോഹൻലാലിനെ മടക്കി അയച്ചത്. അനുമതി ചോദിക്കുന്ന ആർക്കും നിഷേധിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.