Sobha Surendran

ശോഭയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയോ? ചുമരെഴുത്തിന് എത്താതെ പ്രശാന്ത് ശിവൻ, വിളിച്ചുവരുത്തി നേതാക്കൾ

ആദ്യ ദിനം തന്നെ നാടകീയ രംഗങ്ങളാണ് ബിജെപിയുടെ പ്രചാരണ സ്ഥലത്ത് ഉണ്ടായത്.
Published on

പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിജെപിക്ക് പാലക്കാട് മികച്ച വിജയം ഉണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആദ്യ ദിനം തന്നെ നാടകീയ രംഗങ്ങളാണ് ബിജെപിയുടെ പ്രചാരണ സ്ഥലത്ത് ഉണ്ടായത്.

സ്ഥാനാർഥിത്വത്തിൽ അതൃപ്തി പരസ്യമാക്കിയ ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പരിപാടിക്ക് എത്തിയില്ല. ഒടുവിൽ നേതാക്കൾ ഫോണിൽ വിളിച്ചതോടെ പ്രശാന്ത് പരിപാടിക്ക് എത്തുകയായിരുന്നു. പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പ്രശാന്ത് ശിവൻ അറിയിച്ചു.

Sobha Surendran
"തോൽക്കാൻ വേണ്ടി നെന്മാറയ്ക്ക് വരണ്ട"; എ. തങ്കപ്പനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം

കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ശോഭ സന്ദർശിച്ചപ്പോഴും പ്രശാന്ത് ശിവൻ പങ്കെടുത്തില്ല. പാലക്കാട് പ്രശാന്ത് ശിവൻ്റെ പേര് വെട്ടിയാണ് ശോഭയെ പരിഗണിച്ചത്. പകരം നെന്മാറ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ബിഡിജെഎസ് സീറ്റ് വിട്ടുനൽകാൻ തയ്യാറായില്ല. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആലത്തൂർ സീറ്റ് വേണ്ടെന്നാണ് പ്രശാന്ത് ശിവൻ്റെ നിലപാട്.

Sobha Surendran
"അത് അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല"; വിവാദത്തിന് പിന്നാലെ കെ. റഫീഖിനെ വിളിച്ച് മമ്മൂട്ടി
News Malayalam 24x7
newsmalayalam.com