മിൽമ ഭരണസമിതി പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; സ്വകാര്യവത്കരണത്തിന് വഴിയൊരുക്കാനാണോയെന്ന് സംശയം: കെ.എസ്. മണി

പൗഡർ പ്ലാന്റിനായി ഒന്നരക്കോടി രൂപ ചെലവഴിച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി
മിൽമ ഭരണസമിതി പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; സ്വകാര്യവത്കരണത്തിന് വഴിയൊരുക്കാനാണോയെന്ന് സംശയം: കെ.എസ്. മണി
Published on: 
Updated on: 

തിരുവനന്തപുരം: മിൽമ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. 2030 ഫെബ്രുവരി വരെ കാലാവധി നിലനിൽക്കെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. കോടതി വിധിയിലൂടെ വീണ്ടും ചുമതലയിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മിൽമ ഒരു വ്യവസായ സ്ഥാപനമാണെന്നും ഈ മേഖലയെ ചിലർ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനാണോ ഇത്തരം നീക്കങ്ങളെന്ന് സംശയമുണ്ടെന്നും കെ.എസ്. മണി പറഞ്ഞു.

പൗഡർ പ്ലാന്റിനായി ഒന്നരക്കോടി രൂപ ചെലവഴിച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പണം വകയിരുത്തിയത് ഭരണസമിതിയാണ്. എന്നാൽ പണം പാഴാക്കുകയോ അനാവശ്യ ചെലവുകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും എന്നാൽ തങ്ങൾക്ക് അഹങ്കാരമില്ലെന്നും കെ.എസ്. മണി കൂട്ടിച്ചേർത്തു.

മിൽമ ഭരണസമിതി പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; സ്വകാര്യവത്കരണത്തിന് വഴിയൊരുക്കാനാണോയെന്ന് സംശയം: കെ.എസ്. മണി
പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം; വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമഭേദഗതി

ക്ഷീരകർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അല്ലാതെ കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. 15 അംഗ ഭരണസമിതിയാണ് വീണ്ടും ചുമതലയേറ്റത്. അന്വേഷണവുമായി മുന്നോട്ടുപോകട്ടെയെന്നും തങ്ങൾക്ക് ഭയപ്പാടില്ലെന്നും കെ.എസ്. മണി വ്യക്തമാക്കി. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ഭരണസമിതിയെ പുറത്താക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.