പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം; വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമഭേദഗതി

സംസ്ഥാനത്തെ 13 സർവകലാശാലകളിലാണ് നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്
പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം; വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമഭേദഗതി
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഏകീകൃത നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ. വൈസ് ചാൻസലർ നിയമനത്തിന് പരമാവധി പ്രായപരിധി 70 വയസ്സായി നിശ്ചയിക്കാനും നിയമന കാലാവധി അഞ്ച് വർഷമായി പരിമിതപ്പെടുത്താനുമാണ് നിർദേശം. ഒരിക്കൽ വൈസ് ചാൻസലറായി നിയമിതനായ വ്യക്തിക്ക് വീണ്ടും അതേ പദവിയിൽ നിയമനം നൽകില്ലെന്നും കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. യുജിസി മാനദണ്ഡങ്ങൾക്കനുസൃതമായാണ് സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.

സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലെ സർവകലാശാലാ പ്രതിനിധിയെ സിൻഡിക്കേറ്റിൽ നിന്നോ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നോ തെരഞ്ഞെടുക്കണമെന്നാണ് മറ്റൊരു നിർദേശം. സംസ്ഥാനത്തെ 13 സർവകലാശാലകളിലാണ് നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വെറ്ററിനറി, ആരോഗ്യ സർവകലാശാലകളെ ഭേദഗതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രായപരിധി 70 വയസ്സ്, കാലാവധി അഞ്ച് വർഷം; വൈസ് ചാൻസലർ നിയമനത്തിന് ഏകീകൃത നിയമഭേദഗതി
പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി ലഭിച്ചു എന്നത് മാധ്യമ വാർത്ത; കേരള കോൺഗ്രസിന് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന് അപു ജോൺ ജോസഫ്

'2026 സർവകലാശാല ഭേദഗതി നിയമങ്ങൾ' എന്ന പേരിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്. നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള കരട് ബില്ലിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നിലവിലെ വ്യവസ്ഥകളിൽ ഏകീകരണം കൊണ്ടുവരുന്നതാണ് ഭേദഗതിയുടെ ലക്ഷ്യം.