"അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നൽകരുത്"; പൊലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
ഡിജിപി റവാഡാ ചന്ദ്രശേഖർ
ഡിജിപി റവാഡാ ചന്ദ്രശേഖർSource: News Malayalam 24x7
Published on

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്നത് വിലക്കി ആഭ്യന്തരവകുപ്പ്. അന്വേഷണത്തിലിരിക്കുന്ന കേസിൻ്റെ വിവരങ്ങളും മറ്റും മാധ്യമങ്ങൾക്ക് നൽകരുത് എന്നാണ് ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മൊഴിവിവരങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാകും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് പത്രസമ്മേളനങ്ങൾ വഴി വെളിപ്പെടുത്തുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുൻ ഉത്തരവുകൾ വഴി കോടതി അത്തരം നടപടികൾ റദ്ദാക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കുലാർ.

ഡിജിപി റവാഡാ ചന്ദ്രശേഖർ
കോൺഗ്രസ് നേതാവിനെതിരായ ലൈംഗികാരോപണം: യുവതി കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് പുറത്ത്; പാർട്ടി നടപടിയെടുത്തത് കേസിന് ശേഷം മാത്രം

അടുത്തിടെ നടന്ന കേസിൽ, പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മാത്രമല്ല കുറ്റസമ്മത പ്രസ്താവനയുടെ ഉള്ളടക്കം പോലും മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത് മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി പറയുന്നതായി സർക്കുലാറിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതികളുടെ കുറ്റസമ്മതം സംബന്ധിച്ച വെളിപ്പെടുത്തലുകൾ, അന്വേഷണ ഏജൻസിയിലും വിചാരണ കോടതിയിലും അനാവശ്യ സമ്മർദം ചെലുത്തുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന കുറ്റസമ്മതവും മറ്റ് അന്വേഷണ വിശദാംശങ്ങളും പരസ്യമാക്കിക്കഴിഞ്ഞാൽ, പ്രതിയെ കുറ്റവിമുക്തനാക്കിയാൽ അന്വേഷണ ഏജൻസിക്കും വിചാരണ ജഡ്ജിക്കും പൊതുജനങ്ങളുടെ പ്രതിഷേധവും വിമർശനവും നേരിടേണ്ടി വന്നേക്കാം.

ഡിജിപി റവാഡാ ചന്ദ്രശേഖർ
കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞുനിർത്തി അക്രമിച്ച സംഭവം: പ്രതികൾക്കെതിരെ ചുമത്തിയത് നിസാരവകുപ്പുകൾ മാത്രം

പൊതുവിവരങ്ങളുടെ താൽപ്പര്യാർത്ഥം പരിമിതമായ വെളിപ്പെടുത്തലുകൾ ആവശ്യപ്പെടുന്ന അസാധാരണ സാഹചര്യങ്ങളിൽപ്പോലും, പ്രതികൾ നടത്തുന്ന കുറ്റസമ്മതങ്ങൾ കോടതിക്ക് മുമ്പാകെ തെളിവായി സ്വീകാര്യമല്ലെന്ന് വ്യക്തമായ പ്രസ്താവന ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കുലാറിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com