കോൺഗ്രസ് നേതാവിനെതിരായ ലൈംഗികാരോപണം: യുവതി കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് പുറത്ത്; പാർട്ടി നടപടിയെടുത്തത് കേസിന് ശേഷം മാത്രം

സാദത്തിനെ പാർട്ടി പ്രാദേശിക നേതാക്കൾ സംരക്ഷിക്കുന്നുവെന്നും നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു
congress
ആരോപണ വിധേയനായ സി.എച്ച്. സാദത്ത്
Published on

തൃശൂർ: കോൺഗ്രസ് നേതാവിന് എതിരായി ലൈംഗിക ആരോപണം ഉന്നയിച്ച യുവതി കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ 16-ാം തീയതി ആണ് പരാതിക്കാരി സണ്ണി ജോസഫിന് കത്ത് അയച്ചത്. കത്ത് ലഭിച്ചിട്ടും ആരോപണവിധേയനായ സി.എച്ച്. സാദത്തിനെതിരെ കോൺഗ്രസ് നടപടി എടുത്തില്ലെന്നും പൊലീസ് കേസ് എടുത്തതോടെയാണ് പാർട്ടി നടപടി എടുത്തതെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.എച്ച്. സാദത്തിനെതിരെ കേസെടുത്തത്. കടമായി നൽകിയ പണം മടക്കി നൽകാൻ എത്തിയപ്പോൾ സാദത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

congress
കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞുനിർത്തി അക്രമിച്ച സംഭവം: പ്രതികൾക്കെതിരെ ചുമത്തിയത് നിസാരവകുപ്പുകൾ മാത്രം

വിഷയത്തിൽ നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറയുന്നു. സാദത്തിനെ പാർട്ടി പ്രാദേശിക നേതാക്കൾ സംരക്ഷിക്കുന്നുവെന്നും നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ 25ന് യുവതി പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതിനെ തുടർന്നാണ് സാദത്തിനെതിരെ പാർട്ടി തലത്തിൽ പോലും നടപടിയെടുത്തത്.

congress
ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു; ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com