അഞ്ച് വര്‍ഷത്തിനിടെ പൊലീസിന് ലഭിച്ചത് 25,000ഓളം ഗാര്‍ഹികപീഡന പരാതികള്‍; വനിതാ കമ്മീഷന് ഏഴ് മാസത്തിനിടെ കിട്ടിയത് 72 പരാതികള്‍

വനിതാ കമ്മീഷനിൽ മാത്രം ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 25 വരെയുള്ള കാലയളവിൽ അതായത് ഏഴ് മാസത്തിനുള്ളിൽ 72 പരാതികളാണ് എത്തിയത്
അഞ്ച് വര്‍ഷത്തിനിടെ പൊലീസിന് ലഭിച്ചത് 25,000ഓളം 
ഗാര്‍ഹികപീഡന പരാതികള്‍; വനിതാ കമ്മീഷന് ഏഴ് മാസത്തിനിടെ കിട്ടിയത് 
72 പരാതികള്‍
Source: News Malayalam 24x7
Published on

ഭർതൃപീഡനം കാരണം ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തും മുൻപാണ് അതുല്യയുടെ മരണവും കേരളമറിയുന്നത്. പിന്നാലെ കുഞ്ഞിനെ പുഴയിലെറിഞ്ഞ് ജീവനൊടുക്കിയ കണ്ണൂരിലെ റീമ. കൊല്ലത്തെ വിസ്മയയെയും കേരളത്തിൽ ആരും മറന്നുകാണില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരള പൊലീസിന്റെ ക്രൈം റെക്കോർഡ്സിൽ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ പീഡനവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ട പരാതികളുടെ എണ്ണം കാൽ ലക്ഷത്തോളം. വനിതാ കമ്മീഷനിൽ ഈ ഏഴ് മാസത്തിനുള്ളിൽ മാത്രം വന്നത് 72 പരാതികളാണ്.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഓരോ മരണമുണ്ടാവുമ്പോഴും അത് അവസാനത്തേതായിരിക്കട്ടെ എന്നാണ് മിക്കവരും ആഗ്രഹിക്കുക. പക്ഷേ കേരള പൊലീസിലും വനിതാ കമ്മീഷനിലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് എത്തുന്ന പരാതികൾ പെരുകുകയാണ്. ഗാർഹിക പീഡന പരാതികളുടെ കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ 2021 മുതൽ പരാതികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് കാണാനാകും. 2016ൽ 3500ഓളം ഗാർഹിക പീഡന പരാതികൾ ഉണ്ടായിരുന്നെങ്കിലും 2017 മുതൽ 2020 വരെയുള്ള മൂന്ന് വർഷം അത് 3000ത്തിൽ താഴെയായി കുറഞ്ഞു. എന്നാൽ 2021 മുതൽ ക്രമാതീതമായി പരാതികൾ കൂടുകയായിരുന്നു. 2021 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5000ത്തോളം ഗാർഹിക പീഡന പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാലം മുന്നോട്ടു പോകുമ്പോഴും വീടുകൾക്കുള്ളിൽ അതിക്രമങ്ങൾ പെരുകുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഈ കണക്കുകൾ.

Source: News Malayalam 24x7
Source: News Malayalam 24x7
അഞ്ച് വര്‍ഷത്തിനിടെ പൊലീസിന് ലഭിച്ചത് 25,000ഓളം 
ഗാര്‍ഹികപീഡന പരാതികള്‍; വനിതാ കമ്മീഷന് ഏഴ് മാസത്തിനിടെ കിട്ടിയത് 
72 പരാതികള്‍
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരമില്ല; ബിഎഡ് പ്രവേശനത്തിന് യോഗ്യത നേടാനാകാതെ ദർശന

വനിതാ കമ്മീഷനിൽ മാത്രം ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 25 വരെയുള്ള കാലയളവിൽ അതായത് ഏഴ് മാസത്തിനുള്ളിൽ 72 പരാതികളാണ് എത്തിയത്. അതിൽ ഏറ്റവും കൂടുതൽ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് വയനാട്, പത്തനംതിട്ട ജില്ലകളിലും.

Source: News Malayalam 24x7
Source: News Malayalam 24x7

സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാകുന്ന വിള്ളലുകളാണ് ഒടുക്കം ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്നത്. ഗാർഹിക പീഡനം വലിയ മാനസിക സംഘർഷത്തിലേക്ക് സ്ത്രീകളെ എത്തിക്കുന്നു എന്നതാണ് ആത്മഹത്യകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഗാർഹിക പീഡന പരാതികൾ വർധിക്കുന്നത് കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്ത് വരാൻ ധൈര്യപ്പെടുന്നത് മൂലമാണെന്നും കാണാനാകും. പക്ഷേ അപ്പോഴും ശാരീരിക മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങുന്ന സ്ത്രീകളുടെ എണ്ണം ഇതിന്റെ എത്രയോ ഇരട്ടിയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com