ഡൊണാള്‍ഡ് ട്രംപും നിക്കോളാസ് മഡൂറോയും; ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്

ട്രംപിന്റെ താരിഫ് കേരളത്തേയും ബാധിച്ചു
ഡൊണാള്‍ഡ് ട്രംപും നിക്കോളാസ് മഡൂറോയും;  ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ട്രംപിന്റെ നടപടികള്‍ ലോകവ്യാപാര രംഗത്ത് വലിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടയില്‍ പറഞ്ഞു.

ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇന്ത്യയേയും കേരളത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ മറൈന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയേയും സാരമായി ബാധിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്കു വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകള്‍ കുറച്ചത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

ഡൊണാള്‍ഡ് ട്രംപും നിക്കോളാസ് മഡൂറോയും;  ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്
ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണം കൊടുത്താൽ മദ്യം കിട്ടില്ല; ഡിജിറ്റൽ പേയ്‌മെൻ്റ് മാത്രം

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള പുതിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, നമ്മുടെ ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വ്യവസായ മേഖലകള്‍ക്കും ഇതുമൂലം തിരിച്ചടിയുണ്ടാകുമോ എന്നതില്‍ ആശങ്കയുണ്ട്. ഈ സാഹചര്യം ഉള്‍പ്പെടെ നേരിടാന്‍ മുന്‍കൂട്ടി സജ്ജമാകേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടുപോയ ട്രംപിന്റെ നീക്കവും ബജറ്റില്‍ ധനമന്ത്രി പ്രതിപാദിച്ചു.

ഡൊണാള്‍ഡ് ട്രംപും നിക്കോളാസ് മഡൂറോയും;  ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്
42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച 100 കോടിയുടെ പദ്ധതി

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഒരു റിപ്പബ്ലിക്കന്‍ രാജ്യത്തിന്റെ തലവനെ പ്രസിഡന്റ് മന്ദിരത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് കോളനി ഭരണക്കാലത്ത് പോലും അത്യപൂര്‍വമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒരു മുന്നറിയിപ്പാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ താത്പര്യത്തിനായി കേരളീയര്‍ ഒറ്റക്കെട്ടായി മുന്നേറണം. ഐക്യത്തോടെ നിന്നാല്‍ ഏത് പ്രതിസന്ധിയേയും നേരിടാം. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ഭാവിക്കായി കരുതലോടെ സംസ്ഥാന താത്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com