"ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചത്, പരാതിക്കാരിയുമായി നല്ല സൗഹൃദം"; മുൻകൂർ ജാമ്യഹർജി നൽകി ഡോ. ജോൺസൺ കെ. വർഗീസ്

മർദനത്തിനെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് ഈ ബലാത്സംഗ കേസിന് പിന്നിലെന്നും ഡോ. ജോൺസൺ കെ. വർഗീസ് കോടതിയെ അറിയിച്ചു.
ഡോ. ജോൺസൺ കെ. വർഗീസ്
Published on: 
Updated on: 

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി ഡോ. ജോൺസൺ കെ. വർഗീസ്. തനിക്കെതിരായ ബലാത്സംഗം ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയുമായി നല്ല സൗഹൃദമാണ് ഉള്ളതെന്നും ഡോക്ടർ ജോൺസൺ ജാമ്യ ഹർജിയിൽ വാദിച്ചു. താൻ പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ്. ദീർഘകാലമായി തനിക്ക് കീഴിൽ ചികിത്സ നടത്തുന്നുണ്ട്.

മർദനത്തിനെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് ഈ ബലാത്സംഗ കേസിന് പിന്നിലെന്നും ഡോ. ജോൺസൺ കെ. വർഗീസ് കോടതിയെ അറിയിച്ചു. കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിലാണ്.

ജാമ്യ ഹർജിയിൽ ബന്ധുവായ നടിക്കെതിരെയും പ്രതിയായ ഡോക്ടർ കടുത്ത ആരോപണം ഉന്നയിച്ചു. പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ തരാനാണ് ആവശ്യപ്പെട്ടത്. മർദനത്തിന് പരാതി നൽകിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നിൽ. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ്‌ആപ്പ് ചാറ്റ് ഉണ്ടെന്നും ഡോക്ടർ അവകാശപ്പെട്ടു.

ഡോ. ജോൺസൺ കെ. വർഗീസ്
അനസ്‌തേഷ്യക്കുള്ള മരുന്ന് നല്‍കി പീഡനം; ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരായ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ജോണ്‍സണ്‍ വര്‍ഗീസ് എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതേ തുടർന്ന് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

അനസ്‌തേഷ്യക്കുള്ള മരുന്ന് നല്‍കിയാണ് ഡോക്ടര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം വിവരം പുറത്തുവന്നിരുന്നു. ഇയാളുടെ ഇരകളില്‍ കൂടുതലും രോഗികളും ബന്ധുക്കളുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, ഡോക്ടറെ മര്‍ദിച്ചെന്ന കേസില്‍ ബിബിന്‍ പെരുമ്പിള്ളിയുടെ സുഹൃത്തുക്കള്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്. ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ നടി അതുല്യ ചന്ദ്ര അടക്കമുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

ഡോ. ജോൺസൺ കെ. വർഗീസ്
ബാർ ലൈസൻസിനായുള്ള ക്ലാസിഫിക്കേഷനിൽ ഇളവ് വരുത്തിയ ഇടതു സർക്കാർ നയത്തെ പിന്തുണച്ച് യുഡിഎഫ് സർക്കാരും