"വിഷമമുണ്ടെങ്കിലും ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു"; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിൽ അതൃപ്തി അറിയിച്ച് വി.എ. അരുൺകുമാർ

പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എം.വി രാജേഷിനെയാണ് ഐഎച്ച്ആർഡിയുടെ പുതിയ ഡയറക്ടറായി നിയമിച്ചത്
"വിഷമമുണ്ടെങ്കിലും ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു"; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിൽ അതൃപ്തി അറിയിച്ച് വി.എ. അരുൺകുമാർ
Published on
Updated on

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ അതൃപ്തി പങ്കുവെച്ച് വിഎസിന്റെ മകൻ വി. എ. അരുൺകുമാർ. സ്ഥിരം ഡയറക്ടർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അർഹതയുണ്ടായിട്ടും ഒരു സർക്കാരും പരിഗണിച്ചില്ല. ഡയറക്ടർ നിയമനം രാഷ്ട്രീയ തീരുമാനം എന്നത് സാങ്കേതിക പഴുതാണെന്നും സ്വാഭാവിക വിഷമമുണ്ടെങ്കിലും ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എം.വി രാജേഷിനെയാണ് ഐഎച്ച്ആർഡിയുടെ പുതിയ ഡയറക്ടറായി നിയമിച്ചത്

"വിഷമമുണ്ടെങ്കിലും ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു"; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതിൽ അതൃപ്തി അറിയിച്ച് വി.എ. അരുൺകുമാർ
തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിനായി ആരോഗ്യമന്ത്രിയുടെ നീക്കം ; കേന്ദ്രത്തിന്റെ അനുമതി തേടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

"ഐ.എച്ച്.ആർ.ഡി (IHRD) ഡയറക്ടറുടെ ചുമതലയിൽ നിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് (G.O.(Ms) No.471/2026/HEDN) ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം. ഡയറക്ടറുടെ ചുമതല വഹിക്കാൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഐ.എച്ച്.ആർ.ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയിൽ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി."

News Malayalam 24x7
newsmalayalam.com