കോട്ടയം: ചാണ്ടി ഉമ്മൻ്റെ എംഎൽഎ ഓഫീസിലേക്ക് ഇന്ന് ബിജെപി നടത്തിയ മാർച്ചിൽ കൗതുകകരവും നാടകീയവുമായ സംഭവങ്ങളാണുണ്ടായത്. മാർച്ച് നയിച്ചെത്തിയ എൻ. ഹരിയുടേയും പ്രവർത്തകരുടേയും അടുത്തേക്ക് ചാണ്ടി ഉമ്മൻ സൗഹൃദത്തോടെ എത്തി. ഇതോടെ പ്രതിഷേധത്തിനെത്തിയവരും എംഎൽഎയും തമ്മിൽ സൗഹൃദ സംഭാഷണമായി. ഇതിനിടെ ഈ നാണം കെട്ട പണിക്ക് നിൽക്കുന്നത് എന്തിനെന്ന് ഒരു പ്രവർത്തകൻ ചോദിച്ചതോടെ പ്രതിഷേധം വീണ്ടും ഉഷാറായി.