കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു.നാദാപുരം സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്.കുറ്റ്യാടി പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് .മണ്ണൂരിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുഴയിൽ നിന്നും മുങ്ങി എടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.