ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ; പയ്യന്നൂർ ബ്ലോക്ക് ട്രഷററായി ടി.സി.വി. നന്ദകുമാർ

പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് നന്ദകുമാർ
ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ; പയ്യന്നൂർ ബ്ലോക്ക് ട്രഷററായി ടി.സി.വി. നന്ദകുമാർ
Published on
Updated on

പയ്യന്നൂർ: ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ . ടി.സി.വി. നന്ദകുമാറിനെയാണ് പയ്യന്നൂർ ബ്ലോക്ക് ട്രഷററായി സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് നന്ദകുമാർ.

ജയിലിൽ കഴിയുന്നയാളെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ; പയ്യന്നൂർ ബ്ലോക്ക് ട്രഷററായി ടി.സി.വി. നന്ദകുമാർ
നടൻ അബു സലിമിന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

നേരത്തേ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി ആയിരുന്ന നന്ദകുമാർ കൊലക്കേസിലും പ്രതിയാണ്. ഡിവൈഎഫ്ഐ സമ്മേളനത്തിന് ജയിലിൽ നിന്നുള്ള സന്ദേശവും ഉണ്ടായിരുന്നു. മുൻ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ്, ജോയിന്റ് സെക്രട്ടറി ടി സി വി നന്ദകുമാർ എന്നിവരുടെ സന്ദേശം സമ്മേളനത്തിൽ വായിച്ചു

News Malayalam 24x7
newsmalayalam.com