'ഗർഭസ്ഥ ശിശുവിൻ്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെ'; പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ചികിത്സ പിഴവ് സംഭവിച്ചെന്ന കുടുംബത്തിൻ്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് റിപ്പോർട്ട്.
Post-mortem report released regarding the death of a fetus at Peroorkada District Hospital
പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട പുറത്ത്
Published on: 
Updated on: 

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്തു വന്നു. ചികിത്സ പിഴവ് സംഭവിച്ചെന്ന കുടുംബത്തിൻ്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

അമ്മയിലെ പ്രമേഹം മൂലം പ്ലാസൻ്റയിൽ നിന്നും കുഞ്ഞിന് ഓക്സിജൻ ലഭിച്ചില്ല. ഗർഭപാത്രത്തിൽ വച്ച് അമ്നിയോട്ടിക് ദ്രാവകം ശ്വസിക്കാൻ ശ്രമിച്ചതായും കണ്ടെത്തൽ. ഇതാണ് ഗർഭസ്ഥ ശിശു മരിക്കാൻ കാരണം. എസ്എടിയിൽ എത്തുന്നതിനെ മുൻപേ കുഞ്ഞ് മരണപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

Post-mortem report released regarding the death of a fetus at Peroorkada District Hospital
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

പ്രസവത്തിൻ്റെ തലേദിവസം കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിട്ടും ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു. റീബയ്ക്ക് പ്രമേഹം ഉണ്ടായിട്ടും വേണ്ട ജാഗ്രത ഉണ്ടായില്ലെന്നുമാണ് കുടുംബത്തിൻ്റെ മറ്റൊരു പരാതി.

കുടപ്പനക്കുന്ന് സ്വദേശിനിയായ റീബയെ ആഗസ്റ്റ് 31-നാണ് പ്രസവത്തിനായി പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഒന്നിന് രാത്രി കുഞ്ഞിൻ്റെ ചലനത്തിൽ വ്യത്യാസം കണ്ടിട്ടും അധികൃതർ സമയബന്ധിതമായി ഇടപെട്ടില്ല. ചൊവ്വാഴ്ച രാത്രി തന്നെ കുഞ്ഞിൻ്റെ അനക്കം കുറഞ്ഞ വിവരം ഡോക്ടർമാരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ബുധനാഴ്ച രാവിലെയാണ് ലേബർ റൂമിലേക്ക് മാറ്റിയത്.

പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് ഇതിനകം മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ മാറ്റിയെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു എന്ന് എസ്എടി ആശുപത്രി അധികൃതർ സൂചിപ്പിച്ചതായി കുടുംബം പറയുന്നത്. ഇതിനെതിരെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കാൻ വൈകിയതിനെതിരെ കുടുംബം രംഗത്തു വന്നിരുന്നു.

Post-mortem report released regarding the death of a fetus at Peroorkada District Hospital
അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ
News Malayalam 24x7
newsmalayalam.com