സംസ്ഥാനത്ത് 9 ഇടങ്ങളില്‍ ഇഡി റെയ്ഡ്

പരിശോധന സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകള്‍ കേന്ദ്രീകരിച്ച്
സംസ്ഥാനത്ത് 9 ഇടങ്ങളില്‍  ഇഡി റെയ്ഡ്
Published on: 
Updated on: 

കൊച്ചി : സംസ്ഥാനത്ത് 9 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി) ന്റെ റൈഡ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്. സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകള്‍ സംബന്ധിച്ച വിവിധ കേസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇത്തരം കേസുകളില്‍ പ്രതികളാവുകയും ഇതുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ വീടുകളിലും മറ്റും പുലര്‍ച്ചെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഒരേസമയത്താണ് എല്ലായിടത്തും പരിശോധന നടന്നത്.

സംസ്ഥാനത്ത് 9 ഇടങ്ങളില്‍  ഇഡി റെയ്ഡ്
പത്മജയുടെ മടങ്ങി വരവ്; കോണ്‍ഗ്രസിൽ അനിശ്ചിതത്വം തുടരുന്നു

ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇഡി റെയ്ഡിലേക്ക് കടന്നത്.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി വ്യാപകമായി സ്വര്‍ണക്കടത്ത് നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി റെയ്ഡ്.