ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും

അന്വേഷണത്തിന്റെ സ്വഭാവവും ഏത് ഏജന്‍സി വേണമെന്നതും ഡിജിപി തീരുമാനിക്കും
ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും
Published on
Updated on

സിഎംആര്‍എല്‍-എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി ശുപാര്‍ശയില്‍ നിര്‍ണായക രാഷ്ട്രീയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനും, പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കുമെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇഡിയുടെ കത്തില്‍ കേസ് എടുക്കാമെന്ന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അന്വേഷണകാര്യത്തില്‍ അന്തിമ തീരുമാനമായത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആഭ്യന്തരമന്ത്രി ഡിജിപിക്ക് നിര്‍ദേശം നിര്‍ദേശം നല്‍കിയത്‌. അന്വേഷണത്തിന്റെ സ്വഭാവവും ഏത് ഏജന്‍സി വേണമെന്നതും ഡിജിപി തീരുമാനിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്നാണ് വിവരം.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഇഡി കത്തിലെ ശുപാര്‍ശ. ഇക്കാര്യം അറിയിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇഡി കത്ത് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണവും, മൊഴികളും, തെളിവുകളും ഉള്‍പ്പെടെയാണ് ഇഡി കൈമാറിയത്. പിന്നാലെ, സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോടും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും നിയമോപദേശം തേടി. ഇഡി നടത്തിയ റെയ്ഡുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താം. കേസ് എടുക്കുന്നതില്‍ വിജിലന്‍സിന് തീരുമാനം എടുക്കാമെന്നുമായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും
അന്വേഷണം ഉറപ്പാക്കി നിയമോപദേശം, വിജിലന്‍സിന് കേസുമെടുക്കാം; മതിയായ തെളിവുകള്‍ ഇഡി കത്തിലുണ്ടോ? സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം

പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നാണ് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കൈക്കൂലി നല്‍കിയതിനും, അത് വാങ്ങിയതിനു, ആര് കൊടുത്തു എന്നതിനും തെളിവുകളുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മൊഴി ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചെയ്യാത്ത സേവനത്തിനാണ് വീണ പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥര്‍ അനുമാനിക്കണം. നിയമാനുസൃതം ആര്‍ജിച്ച പണമാണെന്ന് വീണയ്ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം വീണയോ, പിണറായിയോ കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. പ്രോമിനനന്റ് പേഴ്സണ്‍ എന്നത് പിണറായി ആണെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.

ഇഡി ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി; പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം; ഏജന്‍സിയെ ഡിജിപി തീരുമാനിക്കും
'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

2018ലെ അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍പും ശേഷവും പണമിടപാട് നടന്നിട്ടുണ്ട്. അതിനാല്‍ രണ്ടു കാലത്തെ വകുപ്പുകള്‍ പ്രകാരവും അന്വേഷണം നടത്താമെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം. എന്നാല്‍, ഇഡിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കത്തിലുള്ള നടപടിയോ, കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമോ വന്നാല്‍ ദേശീയതലത്തിലടക്കം അതിന് വിശദീകരണം നല്‍കുക പ്രയാസമായിരിക്കുമെന്ന് കെപിസിസി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. അതിനാല്‍ നിയമോപദേശം ലഭിച്ചെങ്കിലും, മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നത്. ഇന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഒടുവില്‍ അന്വേഷണത്തിന് തീരുമാനമായത്.

News Malayalam 24x7
newsmalayalam.com