ബിജെപി ടച്ചുള്ള ബജറ്റ്, ആമയും പശുവുമൊക്കെ ഉണ്ടാകും; വിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് പ്രതിഷേധാർഹം: വി. ശിവൻകുട്ടി

കേന്ദ്ര സമീപനം തിരുത്തണമെന്നും വി. ശിവൻകുട്ടി പറഞ്ഞു
വി. ശിവൻകുട്ടി
വി. ശിവൻകുട്ടിSource: FB
Published on
Updated on

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോർപ്പറേറ്റുകൾക്ക് അനുകൂലമാണ് ബജറ്റ്. കരാർ വൽക്കരണം പ്രോത്സാഹിപ്പിക്കാനുള്ള ഈ ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നും അ​​ദ്ദേഹം വിമർശിച്ചു. ബജറ്റിൽ വിദ്യാഭ്യാസ വകുപ്പിനെ അവഗണിച്ചത് പ്രതിഷേധാർഹമാണ്. എസ്എസ്കെ ഫണ്ടിന് നാമമാത്രമായ വർധനയാണ് ഉണ്ടായത്. അതും കേരളത്തിന് നൽകുന്നില്ല. കേന്ദ്ര സമീപനം തിരുത്തണമെന്നും വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. ബിജെപിയുടെ ബജറ്റ് ബിജെപി ടച്ചുള്ള ബജറ്റായിരിക്കുമെന്നും അതിൽ ആമയും പശുവുമൊക്കെ ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം കൃത്യമായി നടക്കുന്നില്ല. കോടതി ഉത്തരവ് പ്രകാരമാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവശേഷിക്കുന്ന ഒഴിവ് നികത്താൻ നടപടി സ്വീകരിക്കും. മറ്റ് അധ്യാപകരുടെ ബുദ്ധിമുട്ട് സർക്കാർ മനസിലാക്കുന്നു. ഇവർക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 22,000 അധ്യാപകർക്ക് കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകാൻ കഴിയുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

വി. ശിവൻകുട്ടി
കേന്ദ്രത്തിൻ്റേത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം, മതധ്രുവീകരണം നടക്കാത്തതും കേരളം വളരുന്നതുമാണ് എതിര്‍പ്പിന് കാരണം: എം.വി. ഗോവിന്ദൻ

സിലബസ് ലഘൂകരണത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. എല്ലാവരോടും ചർച്ച ചെയ്തതിന് ശേഷം മാത്രമായിരിക്കും സിലബസ് ലഘൂകരണം. പൊതു അഭിപ്രായം തേടിയ എല്ലാ വിഷയങ്ങളിലും നടപടി ഉണ്ടാകും. അടുത്ത് തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കും. 10 വർഷം ഒരു പുസ്തകം പഠിപ്പിക്കുന്നത് ശരിയല്ല. മാറ്റം ആവശ്യമാണ്. ഗുണനിലവാരത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. കണ്ടൻ്റ് കൂടുന്നതിലല്ല കാര്യം. ആഴത്തിലുള്ള പഠനമാണ് ആവശ്യം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും മാറ്റം. കരിക്കുലം കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും.

പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമാരും സിലബസ് വെട്ടി കുറയ്ക്കൽ. ആവർത്തനം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം. ഓരോ പ്രായത്തിലും പഠിക്കേണ്ടത് മാത്രമാണ് ഉൾപ്പെടുത്തേണ്ടത്. പരീക്ഷ സമ്മർദ്ദത്തിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കുകയാണ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും വി. ശിവൻകുട്ടി വിശദീകരിച്ചു. ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രസി​ദ്ധീകരിക്കുമെന്നും അ​ദ്ദേഹം അറിയിച്ചു.

അതേസമയം, നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചത് പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിനും മന്ത്രി മറുപടി നൽകി. 5000 കോടി മുടക്കിയിട്ടുണ്ട്. എസിയുള്ള സ്കൂളുണ്ട്, ലിഫ്റ്റ് ഉള്ള സ്കൂളുണ്ട്. രാജീവ് ചന്ദ്രശേഖർ എൻ്റെ കൂടെ വരട്ടെ. കേരളത്തിലെ സ്കൂളുകൾ കാണിച്ച് തരാം. 44 ലക്ഷം വിദ്യാർഥികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ പോകുന്നത്. ഒരു കാര്യവും അറിയാതെയാണ് രാജീവിൻ്റെ പ്രതികരണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു സ്കൂളും തുറന്ന് പ്രവർത്തിക്കില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com