കേന്ദ്രത്തിൻ്റേത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം, മതധ്രുവീകരണം നടക്കാത്തതും കേരളം വളരുന്നതുമാണ് എതിര്‍പ്പിന് കാരണം: എം.വി. ഗോവിന്ദൻ

എല്ലാ മേഖലയിലും അവഗണന മാത്രമാണ് കേരളത്തോട് കാണിക്കുന്നത്. ബജറ്റിലും ഇത് ആവർത്തിച്ചുവെന്ന് എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻSource: Screengrab
Published on
Updated on

കണ്ണൂർ: കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകർക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാ മേഖലയിലും അവഗണന മാത്രമാണ് കേരളത്തോട് കാണിക്കുന്നത്. ബജറ്റിലും ഇത് ആവർത്തിച്ചുവെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. മതധ്രുവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതും കേരളം വളരുന്നതുമാണ് കേന്ദ്ര സർക്കാറിൻ്റെ എതിർപ്പിന് കാരണം. കേന്ദ്ര അവഗണന ജാഥയിൽ അത് വിശദീകരിക്കും. സിപിഐഎമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനകൾ പൊളിക്കാൻ ജാഥയിലുടെ സാധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ
"ഇത് അംബാനി-അദാനി ബജറ്റ്", "ധാതു ഖനനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്"; കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇടതുനേതാക്കൾ

കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന വി.ഡി. സതീശൻ്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 29 ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിവേഗ റെയിലനുവദിക്കാത്തതിൽ ഇ. ശ്രീധരൻ പോലും നിരാശനാണ്. ഇ. ശ്രീധരന് കേന്ദ്ര സർക്കാരിൻ്റെ പിന്തുണ ഇല്ല എന്ന് വ്യക്തമാണ്. റാപ്പിഡ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റം എന്ന പേരിൽ പദ്ധതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതിവേഗ പാത കേരളത്തിന് ആവശ്യമാണ്. അത് ആര് നടപ്പിലാക്കിയാലും സ്വീകരിക്കും.ആയുർവേദ മേഖലയിലും കേരളത്തെ തഴഞ്ഞു. ബജറ്റിൽ ഒന്നും ഇല്ല എന്നതിൽ വലിയ നിരാശയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ
"കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയരുത്"; കേരളത്തിന് തരണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം: രാജീവ് ചന്ദ്രശേഖർ

ഇടതുപക്ഷ ബദലിനെ ഉപരോധം തീർത്ത് തകർക്കാനാണ് മോദി സർക്കാരിന്റെ ശ്രമം എന്നാൽ, നവകേരളമെന്ന ലക്ഷ്യത്തിലേക്ക്‌ സർക്കാർ മുന്നോട്ട് പോകുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ല, ഗൗരവമുള്ള പ്രതികരണമല്ല നടത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com