ദുരിത യാത്ര; ഏലപ്പാറ പുല്ലാട്ടുപടി പാലം തകർന്നു, നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയിലാണ് ഇടുക്കിയിലെ പുല്ലാട്ടുപടിയിലെ താൽക്കാലിക പാലം ഒലിച്ചു പോയത്.
Elappara Pullattupadi bridge collapses, leaving around 100 families stranded
ഏലപ്പാറ പുല്ലാട്ടുപടി പാലം തകർന്നു, നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു
Published on
Updated on

ഇടുക്കി: കനത്ത മഴയിൽ ഇടുക്കി, ഏലപ്പാറ കൊച്ചുകരിന്തിരി പുല്ലാട്ടുപടി പാലം തകർന്നതോടെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 2018ലെ പ്രളയത്തിൽ ആറിന് കുറുകയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയിരുന്നു.

ഇടുക്കി ഏലപ്പാറ പഞ്ചായത്തിലെ കൊച്ചു കരിന്തരുവിയുമായി പുതുവൽ നിവാസികളെ ബന്ധിപ്പിക്കുന്നത് പുല്ലാട്ടുപടി പാലമാണ്. 2018ലെ മഹാപ്രളയത്തിൽ ഇവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് പാലം ഒലിച്ചുപോയി. പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ നാട്ടുകാർ ചേർന്ന് തടിപ്പാലം നിർമ്മിച്ചു. എന്നാൽ ഇത്തവണത്തെ മഴയിൽ ഈ താത്ക്കാലിക പാലവും ഒലിച്ചുപോയി.ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുപോയത്.

Elappara Pullattupadi bridge collapses, leaving around 100 families stranded
"അർജുൻ ആയങ്കിയുടേത് വെറും ഷോ"; പൊലീസിനെ വെല്ലുവിളിച്ച് കമൻ്റ് ഇട്ടവരെയും ഉടൻ പിടികൂടുമെന്ന് എഡിജിപി പി. വിജയൻ

പാലം നിർമാണത്തിന് ഇടുക്കി പാക്കേജിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് കരാർ ആയിട്ടുണ്ടെങ്കിലും പാലം നിർമാണം പൂർത്തിയാകാൻ ഏറെ കാലതാമസം ഉണ്ടാകും. അതുവരെ താൽക്കാലിക പാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

Elappara Pullattupadi bridge collapses, leaving around 100 families stranded
"കേരളം ഗുണ്ടകളുടെ പറുദീസയല്ല"; അർജുൻ ആയങ്കിയെ ആർക്കും സംരക്ഷിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല
News Malayalam 24x7
newsmalayalam.com