"കേരളം ഗുണ്ടകളുടെ പറുദീസയല്ല"; അർജുൻ ആയങ്കിയെ ആർക്കും സംരക്ഷിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

പിണറായി വിജയനും പി. ജയരാജനും അർജുൻ ആയങ്കിയെ തള്ളി പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Ramesh Chennithala says no one can protect Arjun Ayanki
അർജുൻ ആയങ്കിയെ ആർക്കും സംരക്ഷിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തലSource: Files
Published on
Updated on

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് അർജുൻ ആയങ്കിയുടെ അനുഭവമാവും ഉണ്ടാവുകയെന്ന് ചെന്നിത്തല പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Ramesh Chennithala says no one can protect Arjun Ayanki
അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്

ഓണക്കാലം കൂടി മുൻിർത്തി നടപടികൾ ഊർജിതമാക്കും. എല്ലാം പൊലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ല , മനപൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും ശരി, കർശന നടപടി ഉണ്ടാകും. മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു. പിന്നീട് ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളം അത്തരമൊരു നാട് അല്ല, ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരെയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ സംഘങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Ramesh Chennithala says no one can protect Arjun Ayanki
സ്വകാര്യ കൂടിക്കാഴ്ച; യുഎസ് അംബാസിഡറുമായി ചർച്ച നടത്തി വി.ഡി. സതീശൻ
News Malayalam 24x7
newsmalayalam.com