കോഴിക്കോട് അമിതവേഗതയിലെത്തിയ കാറിടിച്ച് വയോധികൻ മരിച്ചു; വാഹനമോടിച്ച ഡോക്ടർ അറസ്റ്റിൽ

ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും
വാഹനപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
വാഹനപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾSource: News Malayalam 24x7
Published on

കോഴിക്കോട്: മൊഫ്യുസലിൽ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചയാൾ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഇന്ന് രാവിലെയാണ് സംഭവം. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒരു യുവതിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
"സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്‌മാഷാണ് ഷാഫി, നല്ലൊരു സ്ത്രീയെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പിന് വിളിക്കും"; ഷാഫി പറമ്പിലിനെതിരെ സിപിഐഎം

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം താനൂർ സ്വദേശി എം.പി. റിയാസ്, പ്രായപൂർത്തി ആകാത്ത ആൺകുട്ടി എന്നിവരാണ് കസ്റ്റഡിയിലായത്. ഇതിൽ കാറോടിച്ച റിയാസിനെതിരെ കേസെടുത്തിട്ടുണ്ട്. റിയാസ് ഡോക്ടറാണെന്ന് പൊലീസ് പറയുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും.മനപ്പൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com