കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻ്റെ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഡിസംബർ 24ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടം പറ്റിയ ഉടനെ തങ്കരാജിനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു.
അപകടശേഷം ചോദ്യം ചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ഥ് ആക്രമിച്ചിരുന്നു. സിദ്ധാർഥിനെ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. നാട്ടുകാരുമായും പൊലീസുമായും സിദ്ധാർഥ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെയും നടുറോഡിൽ കിടക്കുന്നതിൻ്റെയുമെല്ലാം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈദ്യപരിശോധനയിൽ സിദ്ധാർഥ് പ്രഭു മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞിരുന്നു.